---
title: "സ്വത്തുവിവരം നല്‍കാതെ അനേകം സര്‍ക്കാര്‍ ജീവനക്കാര്‍; സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും തടയും"
english_title: "Thiruvanthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128248/thiruvanthapuram"
published_at: "2023-07-07T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7c4a258709_images_-_2023-07-01T090856.251.jpeg"
keywords: []
---

# സ്വത്തുവിവരം നല്‍കാതെ അനേകം സര്‍ക്കാര്‍ ജീവനക്കാര്‍; സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും തടയും

> **Lead Summary:**  **തിരുവനന്തപുരം**: വർഷംതോറും സ്വത്തുവിവരം നൽകാത്ത ജീവനക്കാരെ സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ പരിഗണിക്കേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം നൽകി. ഒട്ടേറെ ജീവനക്കാർ സ്വത്തുവിവരം നൽകാനുണ്ട്.

## Article Content

 **തിരുവനന്തപുരം**: വർഷംതോറും സ്വത്തുവിവരം നൽകാത്ത ജീവനക്കാരെ സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ പരിഗണിക്കേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം നൽകി. ഒട്ടേറെ ജീവനക്കാർ സ്വത്തുവിവരം നൽകാനുണ്ട്.

ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പ്രകാരം പാർട്ട്‌ടൈം ജീവനക്കാർ ഒഴികെ എല്ലാവരും വർഷംതോറും ജനുവരി 15-നകം ഈ വിവരം നൽകണം. ശമ്പളവിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ സ്പാർക്ക്‌ മുഖേന വിവരം നൽകാൻ സൗകര്യമൊരുക്കിയിരുന്നു.

ജൂലായ് ആയിട്ടും ജീവനക്കാർ വിവരം നൽകാത്തത് സർക്കാർ ഗൗരവമായാണ് കാണുന്നത്. ഈ വർഷം ഇതുവരെ വിവരം നൽകാത്തവർക്ക് അവസാനത്തെ ഇളവെന്ന നിലയിൽ 10 ദിവസംകൂടി അനുവദിച്ചിരുന്നു. നീട്ടിയ സമയപരിധി 13-ന് അവസാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128248/thiruvanthapuram)