---
title: "15 കാരന്റെ ജീവനെടുത്തത് ‘ബ്രെയിൻ ഈറ്റർ' അമീബ - കുളങ്ങളിലും ചെളിയിലും ഒളിഞ്ഞിരിക്കുന്ന അപകടകാരി"
english_title: "Braineateramueba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128289/Braineateramueba"
published_at: "2023-07-07T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7dfa6bb267_images_(6).jpeg"
keywords: []
---

# 15 കാരന്റെ ജീവനെടുത്തത് ‘ബ്രെയിൻ ഈറ്റർ' അമീബ - കുളങ്ങളിലും ചെളിയിലും ഒളിഞ്ഞിരിക്കുന്ന അപകടകാരി

> **Lead Summary:** ആലപ്പുഴയിൽ 15 കാരൻ മരണപ്പെട്ടത് അപൂർവ്വ രോഗം ബാധിച്ച് എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന രോഗം മലയാളിക്ക് അത്ര സുപരിചിതമല്ല...,

## Article Content

ആലപ്പുഴയിൽ 15 കാരൻ മരണപ്പെട്ടത് അപൂർവ്വ രോഗം ബാധിച്ച് എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന രോഗം മലയാളിക്ക് അത്ര സുപരിചിതമല്ല...,

 അതുകൊണ്ടുതന്നെ ഇത്തരം രോഗത്തെ എങ്ങനെ പ്രതിരോധിക്കണമെന്നോ ഈ രോഗം എന്താണെന്നോ ഉള്ള അറിവും പരിമിതമാണ്.

പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്. (മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാൻ കഴിയാത്തത്ര ചെറുതായ ഒരു ഏകകോശ ജീവിയാണ്).

മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി 1 മുതൽ 2 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു. ചിലപ്പോൾ മണത്തിലോ രുചിയിലോ ഉള്ള മാറ്റമാണ് ആദ്യ ലക്ഷണം. പിന്നീട്, ആളുകൾക്ക് തലവേദന, ഓക്കാനം, എന്നിവ അനുഭവപ്പെടാം. 

ഈ രോ​ഗം ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകളിലൂടെ ചികിത്സിക്കാനാകും. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്ന് വിദ​ഗ്ധർ പറയുന്നു. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.

മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക എന്നതൊക്കെയാണ് ഈ രോഗം കുട്ടികളിലും മുതിർന്നവരിലും ഒക്കെ വരാതിരിക്കാനുള്ള മുൻകരുതൽ എന്ന് പറയുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128289/Braineateramueba)