---
title: "രാഹുൽ ഗാന്ധിക്ക് പിന്തുണ: കോൺഗ്രസ് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക്  മാർച്ച് നടത്തി"
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128314/rahulgandhi"
published_at: "2023-07-07T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7f869f1a0c_IMG-20230707-WA0114.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്ക് പിന്തുണ: കോൺഗ്രസ് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക്  മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ : **രാഹുൽ ഗാന്ധിക്ക് നേരെയുള്ള ബി ജെ പി സർക്കാരിന്റെ വേട്ടയാടലിനെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

## Article Content

**കണ്ണൂർ : **രാഹുൽ ഗാന്ധിക്ക് നേരെയുള്ള ബി ജെ പി സർക്കാരിന്റെ വേട്ടയാടലിനെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

പോസ്റ്റോഫീസ് ഉപരോധിച്ച പ്രവർത്തകർ പോസ്റ്റോഫീസ് കവാടത്തിൽ കരിങ്കൊടി നാട്ടി പ്രതിഷേധിച്ചു.ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.

നേതാക്കളായ കെ സി മുഹമ്മദ് ഫൈസൽ, കെ പ്രമോദ്, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, റിജിൽ മാകുറ്റി, സുരേഷ് ബാബു എളയാവൂർ, അഡ്വ .റഷീദ് കവ്വായി, എം പി വേലായുധൻ, പി മുഹമ്മദ് ഷമ്മാസ്,  രാജേഷ് , ടി കെ അജിത്ത്, കായക്കൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കൊത്ത്, സുധീഷ് മുണ്ടേരി, വസന്ത് പള്ളിയാംമൂല, വരുൺ എം കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128314/rahulgandhi)