---
title: "ചിങ്കണ്ണിപ്പുഴയിലേക്ക് വന്നുചേരുന്ന കൈത്തോടുകൾ വൃത്തിയാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ"
english_title: "Officials of the Forest Department have cleaned the palm leaves coming into Chinkanipuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128351/officials-of-the-forest-department-have-cleaned-the-palm-leaves-coming-into-chinkanipuzha"
published_at: "2023-07-07T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a818ae65909_kjhkjbjhuj.jpg"
keywords: []
---

# ചിങ്കണ്ണിപ്പുഴയിലേക്ക് വന്നുചേരുന്ന കൈത്തോടുകൾ വൃത്തിയാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ

> **Lead Summary:** ** കണിച്ചാർ: ** ചിങ്കണ്ണിപ്പുഴയിലേക്ക് വന്നുചേരുന്ന കൈത്തോടുകളിലെ തടസ്സം നീക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ. ആന മതിലിനോട് ചേരുന്ന ഭാഗങ്ങളിൽ വന്നടിഞ്ഞ ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങും മരത്തടികളുമാണ് മണിക്കൂറുകൾ ചിലവഴിച്ച് ഉദ്യഗസ്ഥർ നീക്കം ചെയ്തത്. മൂന്നോളം തോടുകളിലെ തടസ്സമാണ് ഇവർ നീക്കം ചെയ്തത്.

## Article Content

** കണിച്ചാർ: ** ചിങ്കണ്ണിപ്പുഴയിലേക്ക് വന്നുചേരുന്ന കൈത്തോടുകളിലെ തടസ്സം നീക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ. ആന മതിലിനോട് ചേരുന്ന ഭാഗങ്ങളിൽ വന്നടിഞ്ഞ ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങും മരത്തടികളുമാണ് മണിക്കൂറുകൾ ചിലവഴിച്ച് ഉദ്യഗസ്ഥർ നീക്കം ചെയ്തത്. മൂന്നോളം തോടുകളിലെ തടസ്സമാണ് ഇവർ നീക്കം ചെയ്തത്.

കാളികയം ഭാഗത്ത് ആനകയറി കൃഷിനാശം വരുത്തിയത് അന്വേഷിച്ച് എത്തിയതായിരുന്നു മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറർ സി കെ മഹേഷും സംഘവും. തുടർച്ചയായി കാട്ടാന കയറി ഈ മേഖലയിൽ കൃഷിനാശം വരുത്തുന്നതിനാൽ മടപ്പുരച്ചാൽ ഓടൻതോട് മേഖലയിൽ ചെയ്തതുപോലെ ജനകീയമായി തൂക്ക് ഫെൻസിങ് ഉണ്ടാക്കുവാൻ നാട്ടുകാരുമായി സംസാരിച്ച് മടങ്ങുകയായിരുന്ന പത്തോളം പേരടങ്ങുന്ന വനപാലകസംഘം സാഹസികമായി ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

എസ് എഫ് ഒ സി. കെ മഹേഷ്, ബിറ്റ് ഫോറസ്റ്റ് ഓഫീസർ, സജിത്ത്. വാച്ചർമാരായ ബാലകൃഷ്ണൻ, ഗണേശൻ, സജു പാറശ്ശേരി, തോമസ് കണിയാഞ്ഞാലിൽ, സാബു വെട്ടിക്കൽ, ബോബി വർഗ്ഗീസ്, റോയി തോമസ്, രാജേന്ദ്രൻ, ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128351/officials-of-the-forest-department-have-cleaned-the-palm-leaves-coming-into-chinkanipuzha)