---
title: "സ്‌കൂളിലെ മേല്‍ക്കൂര തകർന്ന് ഓട് ക്ലാസ് മുറിയിലേക്ക് പതിച്ച് അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്."
english_title: "A teacher and a student were injured when the roof of the school collapsed and fell into the classroom. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128355/a-teacher-and-a-student-were-injured-when-the-roof-of-the-school-collapsed-and-fell-into-the-classroom"
published_at: "2023-07-07T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a81d21c454b_ujfjhgj.jpg"
keywords: []
---

# സ്‌കൂളിലെ മേല്‍ക്കൂര തകർന്ന് ഓട് ക്ലാസ് മുറിയിലേക്ക് പതിച്ച് അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്.

> **Lead Summary:** **ഒറ്റപ്പാലം: **പനമണ്ണയില്‍ സ്‌കൂളിലെ മേല്‍ക്കൂര തകർന്ന് ഓട് ക്ലാസ് മുറിയിലേക്ക് പതിച്ച് അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അധ്യാപികയായ കുളപ്പുള്ളി സ്വദേശി ശ്രീജ, വിദ്യാർഥിയായ പനമണ്ണ സ്വദേശി ആദര്‍ശ് എന്ന വിദ്യാര്‍ഥി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**ഒറ്റപ്പാലം: **പനമണ്ണയില്‍ സ്‌കൂളിലെ മേല്‍ക്കൂര തകർന്ന് ഓട് ക്ലാസ് മുറിയിലേക്ക് പതിച്ച് അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അധ്യാപികയായ കുളപ്പുള്ളി സ്വദേശി ശ്രീജ, വിദ്യാർഥിയായ പനമണ്ണ സ്വദേശി ആദര്‍ശ് എന്ന വിദ്യാര്‍ഥി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ അധ്യാപികയും വിദ്യാര്‍ഥിയും മാത്രമേ ക്ലാസിലുണ്ടായിരുന്നുള്ളൂ. ഇന്റര്‍വെല്‍ സമയമായതിനാല്‍ മറ്റു കുട്ടികള്‍ പുറത്തായിരുന്നു. അതുകൊണ്ടു തന്നെ വലിയ അപകടം ഒഴിവായി. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അധ്യാപികയുടെ തലയ്ക്കും ആദര്‍ശിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌കൂളില്‍ കൃത്യമായി അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മഴ മൂലമുണ്ടായ ബലക്ഷയമാകാം അപകട കാരണമെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128355/a-teacher-and-a-student-were-injured-when-the-roof-of-the-school-collapsed-and-fell-into-the-classroom)