---
title: "മഴക്കെടുതികള്‍ക്കിരയായവര്‍ക്ക് അടിയന്തിര സഹായം  നല്‍കണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് "
english_title: "Emergency assistance should be given to rain victims: Adv.Martin George "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128360/emergency-assistance-should-be-given-to-rain-victims-advmartin-george"
published_at: "2023-07-07T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a82121a876a_Adv.Martin_George.jpg"
keywords: []
---

# മഴക്കെടുതികള്‍ക്കിരയായവര്‍ക്ക് അടിയന്തിര സഹായം  നല്‍കണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് 

> **Lead Summary:** **കണ്ണൂര്‍: **കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ നാഷനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മൂന്ന് ദിവസം തുടര്‍ച്ചയായി മഴ പെയ്തപ്പോള്‍ തന്നെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. മലയോരമേഖലയില്‍ ചിലയിടങ്ങളിൽ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വലിയ തോതില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ പോലും മൂന്നു ദിവസം മഴ പെയ്തപ്പോള്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയുണ്ടായി. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിയന്ത്രണമില്ലാത്ത മണ്ണെടുപ്പുമൊക്കെയാണ് ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മഴക്കെടുതികള്‍ക്കൊപ്പം പനിയും പടരുകയാണ്. ദിവസവും നൂറുകണക്കിനാളുകളാണ് പനി ബാധിച്ച് ആശുപത്രികളിലെത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നോ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടിപെടാതിരിക്കാന്‍ മതിയായ ജാഗ്രത പുലര്‍ത്തണമെന്നും കൃത്യമായ മേല്‍നോട്ടം ആരോഗ്യവകുപ്പ്, റവന്യൂവകുപ്പധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. പാനൂര്‍ ചെറുപ്പറമ്പ് ഒഴുക്കില്‍ പെട്ട് മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.

## Article Content

**കണ്ണൂര്‍: **കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ നാഷനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മൂന്ന് ദിവസം തുടര്‍ച്ചയായി മഴ പെയ്തപ്പോള്‍ തന്നെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. മലയോരമേഖലയില്‍ ചിലയിടങ്ങളിൽ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വലിയ തോതില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ പോലും മൂന്നു ദിവസം മഴ പെയ്തപ്പോള്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയുണ്ടായി. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിയന്ത്രണമില്ലാത്ത മണ്ണെടുപ്പുമൊക്കെയാണ് ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മഴക്കെടുതികള്‍ക്കൊപ്പം പനിയും പടരുകയാണ്. ദിവസവും നൂറുകണക്കിനാളുകളാണ് പനി ബാധിച്ച് ആശുപത്രികളിലെത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നോ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടിപെടാതിരിക്കാന്‍ മതിയായ ജാഗ്രത പുലര്‍ത്തണമെന്നും കൃത്യമായ മേല്‍നോട്ടം ആരോഗ്യവകുപ്പ്, റവന്യൂവകുപ്പധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. പാനൂര്‍ ചെറുപ്പറമ്പ് ഒഴുക്കില്‍ പെട്ട് മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128360/emergency-assistance-should-be-given-to-rain-victims-advmartin-george)