---
title: "നാദാപുരം  കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; വൻ ദുരന്തം ഒഴിവായി   "
english_title: "Power line fell #on Nadapuram #Kuttiprath Road;"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128424/power-line-fell-on-nadapuram-kuttiprath-road"
published_at: "2023-07-08T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8d647b6139_IMG-20230708-WA0006.jpg"
keywords: []
---

# നാദാപുരം  കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; വൻ ദുരന്തം ഒഴിവായി   

> **Lead Summary:**  **നാദാപുരം**: കല്ലാച്ചി കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. നാട്ടുകാരുടെയും ജനകീയ ദുരന്ത നിവാരണ സമിതി പ്രവർത്തകരുടെയും ജാഗ്രതയിൽ ദുരന്തം ഒഴിവായി.

## Article Content

 **നാദാപുരം**: കല്ലാച്ചി കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. നാട്ടുകാരുടെയും ജനകീയ ദുരന്ത നിവാരണ സമിതി പ്രവർത്തകരുടെയും ജാഗ്രതയിൽ ദുരന്തം ഒഴിവായി.

ഇന്ന് രാവിലെയാണ് ചേലക്കാട് - വില്യാപ്പള്ളി റോഡ് ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിന് സമീപത്തെ കുറ്റിപ്രം റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണത്.

ഈ സമയം റോഡിൽ വാഹനങ്ങളും യാത്രക്കാരുമില്ലത്തത് വലിയ അപകടം ഒഴിവാക്കി. ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ റോഡിൽ കാവൽ നിന്ന് കെ എസ് ഇ ബി ഓഫീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128424/power-line-fell-on-nadapuram-kuttiprath-road)