---
title: "'എഴുത്തുകാർ വായനശാലയിലേക്ക്‌' പരിപാടി സംഘടിപ്പിച്ചു"
english_title: "Writers # the Library' program #was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128451/writers-the-library-program-was-organized"
published_at: "2023-07-08T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8ec3cf2ec7_IMG-20230708-WA0017.jpg"
keywords: []
---

# 'എഴുത്തുകാർ വായനശാലയിലേക്ക്‌' പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **സുൽത്താൻ ബത്തേരി**: പബ്ലിക്‌ ലൈബ്രറിയുടെ നേതൃത്വത്തിൽ 'എഴുത്തുകാർ വായനശാലയിലേക്ക്‌' പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംവാദ പരിപാടി താലൂക്ക്‌ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ. റഷീദ്‌ ഉദ്ഘാടനം ചെയ്തു.

## Article Content

**സുൽത്താൻ ബത്തേരി**: പബ്ലിക്‌ ലൈബ്രറിയുടെ നേതൃത്വത്തിൽ 'എഴുത്തുകാർ വായനശാലയിലേക്ക്‌' പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംവാദ പരിപാടി താലൂക്ക്‌ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ. റഷീദ്‌ ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരനും ചിത്രകാരനും മാധ്യമപ്രവർത്തകനുമായ അനൂപ്‌ കെ. ആറുമായി സംവാദം നടന്നു. സുൽത്താൻ ബത്തേരി പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ് അബൂതാഹിർ ആമുഖാവതരണം നടത്തി.

ലൈബ്രറി സെക്രട്ടറി ടി.പി. സന്തോഷ്‌, എക്സിക്യൂട്ടീവ്‌ അംഗം എൻ. ഷറഫുദ്ദീൻ, പി. കെ. അനൂപ്‌, എൻ. എ. വിജയകുമാർ, ലതാറാം, വി. പി. ലേഖ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128451/writers-the-library-program-was-organized)