---
title: "കാക്കയങ്ങാട് വട്ടപ്പൊയിൽ ഗ്രാമീണവായനശാല ഉദ്ഘാടനം നടന്നു"
english_title: "Kakkayangad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128488/kakkayangad"
published_at: "2023-07-08T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a90473a7e04_Screenshot_2023-07-08-12-04-16-11_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കാക്കയങ്ങാട് വട്ടപ്പൊയിൽ ഗ്രാമീണവായനശാല ഉദ്ഘാടനം നടന്നു

> **Lead Summary:** **ഇരിട്ടി**: കാക്കയങ്ങാട് വട്ടപ്പോയിൽ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥലയം ഉദ്ഘാടനവും ടി. ജി. പണിക്കർ വായനാ കോർണർ ഉദ്ഘാടനവും അനുസ്മരണവും പുസ്തക കൈമാറ്റവും നടന്നു. ഡോ. വി. ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.പി. പ്രമോദ് കുമാർ അധ്യക്ഷനായി. മനോഹരൻ കൈതപ്രം ടി. ജി. പണിക്കരെ അനുസ്മരിച്ചു. വായന കോർണറിലേക്കുള്ള പുസ്തകങ്ങൾ ടി. പി. സുധാകരൻ കൈമാറി.

## Article Content

**ഇരിട്ടി**: കാക്കയങ്ങാട് വട്ടപ്പോയിൽ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥലയം ഉദ്ഘാടനവും ടി. ജി. പണിക്കർ വായനാ കോർണർ ഉദ്ഘാടനവും അനുസ്മരണവും പുസ്തക കൈമാറ്റവും നടന്നു. ഡോ. വി. ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.പി. പ്രമോദ് കുമാർ അധ്യക്ഷനായി. മനോഹരൻ കൈതപ്രം ടി. ജി. പണിക്കരെ അനുസ്മരിച്ചു. വായന കോർണറിലേക്കുള്ള പുസ്തകങ്ങൾ ടി. പി. സുധാകരൻ കൈമാറി.

വായനശാലയുടെ ആദ്യ മെമ്പർഷിപ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. ദാമോദരന് നൽകി.ആദ്യ പുസ്തക വിതരണം സംസ്ഥാന ലൈബ്രറി കൗൺസിലംഗം കെ. എ. ബഷീർ നിർവഹിച്ചു. ടി. പ്രസന്ന,ഇ. കെ. സുഭാഷ്, ടി. വി. ശ്രീധരൻ,വി. വി. വത്സല, പി. സുജേഷ് കുമാർ, സിജു ഒതയോത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128488/kakkayangad)