---
title: "നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി"
english_title: "Youth accused in several criminal cases were charged with Kappa and deported"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128511/youth-accused-in-several-criminal-cases-were-charged-with-kappa-and-deported"
published_at: "2023-07-08T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a912f9c9d9d_Picsart_23-07-08_13-00-21-798.jpg"
keywords: []
---

# നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി

> **Lead Summary:**  **പാനൂർ**: നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ യുവാക്കളെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍)നിയമം കാപ്പ നിയമ പ്രകാരം നാടുകടത്തി. പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സിൽജിത്ത് വി കൊമ്മേറിന്റവിട ഹൗസ്, മേലെ പൂക്കോം, പാനൂർ, അനിൽ കുമാർ പി കെ , ചിത്രപോയിൽ താഴെ കുനിയിൽ ഹൗസ്, പന്ന്യന്നൂർ, പാനൂർ എന്നിവരെയാണ് നാടുകടത്തിയത്.

## Article Content

 **പാനൂർ**: നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ യുവാക്കളെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍)നിയമം കാപ്പ നിയമ പ്രകാരം നാടുകടത്തി. പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സിൽജിത്ത് വി കൊമ്മേറിന്റവിട ഹൗസ്, മേലെ പൂക്കോം, പാനൂർ, അനിൽ കുമാർ പി കെ , ചിത്രപോയിൽ താഴെ കുനിയിൽ ഹൗസ്, പന്ന്യന്നൂർ, പാനൂർ എന്നിവരെയാണ് നാടുകടത്തിയത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍  അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പ്രതികളെ ഒരു വർഷത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവായത്. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെയും കണ്ണൂർ സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128511/youth-accused-in-several-criminal-cases-were-charged-with-kappa-and-deported)