---
title: "സിനിമാ നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു"
english_title: "Film producer # businessman #k Ravindranathan Nair passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128520/film-producer-businessman-k-ravindranathan-nair-passed-away"
published_at: "2023-07-08T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a915dcde549_IMG-20230708-WA0052.jpg"
keywords: []
---

# സിനിമാ നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു

> **Lead Summary:** **കൊല്ലം**: സിനിമാ നിർമാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ (അച്ചാണി രവി– 90) അന്തരിച്ചു.

## Article Content

**കൊല്ലം**: സിനിമാ നിർമാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ (അച്ചാണി രവി– 90) അന്തരിച്ചു.

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ്  മരണം. 1967 ൽ ആരംഭിച്ച ജനറൽ പിക്ചേഴ്സ് നിർമിച്ച  മലയാള സിനിമകൾ  ഏറെ പ്രശസ്തങ്ങളാണ്. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ എന്നീ അരവിന്ദൻ സിനിമകളുടെയും എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ എന്നീ അടൂർ ചിത്രങ്ങളുടെയും നിർമാണം നിർവഹിച്ചു.

ആകെ നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ– സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം നൽകി കേരളം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഗായികയായിരുന്ന പരേതയായ ഉഷ രവി ആണ് ഭാര്യ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128520/film-producer-businessman-k-ravindranathan-nair-passed-away)