---
title: "പൊതു വ്യക്തി നിയമം സംബന്ധിച്ച് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്ലീം ലീഗിന് ക്ഷണം"
english_title: "Muslim League invited to seminar organized by CPm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128527/muslim-league-invited-to-seminar-organized-by-cpm"
published_at: "2023-07-08T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a919ff78729_Screenshot_2023-07-08-13-34-42-11_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പൊതു വ്യക്തി നിയമം സംബന്ധിച്ച് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്ലീം ലീഗിന് ക്ഷണം

> **Lead Summary:** **മലപ്പുറം**: പൊതു വ്യക്തി നിയമം സംബന്ധിച്ച് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്ലീം ലീഗിന് ക്ഷണം ലഭിച്ചതായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. രാഷ്ട്രീയ വേര്‍തിരിവ് ഇല്ലാതെ വിഷയത്തില്‍ എല്ലാ കക്ഷികളും ഒരുമിച്ച് നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കണമോ എന്നത് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കും.

## Article Content

**മലപ്പുറം**: പൊതു വ്യക്തി നിയമം സംബന്ധിച്ച് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്ലീം ലീഗിന് ക്ഷണം ലഭിച്ചതായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. രാഷ്ട്രീയ വേര്‍തിരിവ് ഇല്ലാതെ വിഷയത്തില്‍ എല്ലാ കക്ഷികളും ഒരുമിച്ച് നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കണമോ എന്നത് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കും.

സെമിനാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനും അനുവദിച്ചുകൂടായെന്നും പിഎംഎ സലാം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി പാര്‍ട്ടി മുന്നോട്ടുപോകുകയാണ്. ലീഗിനോട് തൊട്ടുകൂടായ്മ ഇല്ല എന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നു. ഒട്ടുമിക്ക പാര്‍ട്ടികളിലെയും നേതാക്കള്‍ ഇക്കാര്യം പറയുന്നു. അതില്‍ സന്തോഷമുണ്ട്. ലീഗ് യുഡിഎഫിന്റെ ഘടകകക്ഷിയാണ്.

ഇത് ഏതെങ്കിലും ഒരു മതത്തിന്റെ വിഷയമല്ല. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഇടമാകരുത്. അത്തരം നീക്കങ്ങളില്‍ മുസ്ലീം ലീഗ് പങ്കാളിയാകരുതെന്ന ചിന്തയുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. മത സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് അഭിപ്രായമെന്നൂം അദ്ദേഹം വ്യക്തമാക്കി. വ്യക്തി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ മുന്‍പുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടില്ല.

പൗരത്വ നിയമത്തില്‍ നടന്ന സമരം സമാധാനപരമായിരുന്നു. എന്നിട്ടും 836 കേസുകളുണ്ടായി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കേസുകള്‍ പിന്‍വലിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കേസുകള്‍ പിന്‍വലിച്ചിട്ടില്ല. പൊതുവ്യക്തി നിയമത്തിനെതിരെ സമരം ചെയ്താല്‍ നാളെ കേസുകളുണ്ടാകില്ലെന്ന ഉറപ്പെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128527/muslim-league-invited-to-seminar-organized-by-cpm)