---
title: "തലശേരിയിൽ 9 വയസുകാരി പനി ബാധിച്ച്‌ മരിച്ചു"
english_title: "Thalasery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128531/thalasery"
published_at: "2023-07-08T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a91a81f37c4_IMG-20230708-WA0066.jpg"
keywords: []
---

# തലശേരിയിൽ 9 വയസുകാരി പനി ബാധിച്ച്‌ മരിച്ചു

> **Lead Summary:** **തലശേരി**: തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ പനി ബാധിച്ച്‌ മരിച്ചു.

## Article Content

**തലശേരി**: തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ പനി ബാധിച്ച്‌ മരിച്ചു.

വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ ആശുപത്രി ബേബിവാർഡിൽ പ്രവേശിപ്പിച്ചത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌  മാറ്റി .

ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി വെന്റിലേറ്ററിൽ പുലർച്ചെ 5 മണിയോടെയാണ്‌ മരണം. എച്ച്‌വൺ എൻവൺ പനിയാണെന്ന്‌ സംശയിക്കുന്നു. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒപിയിൽ ചികിത്സ തേടിയിരുന്നു.

അമ്മയോടൊപ്പം നടന്നാണ്‌ വെള്ളിയാഴ്‌ച ആശുപത്രിയിലെത്തിയത്‌. ജനിഷ 8 മാസമായി തലശേരിയിലെത്തിയിട്ട്‌. വാടക വീട്ടിലാണ്‌ താമസം. പിതാവ്‌: മുഹമ്മദ്‌ അഷറഫ്‌. ഒരു സഹോദരനുണ്ട്‌. മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128531/thalasery)