---
title: "പേരാവൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിന്റെ നവീകരിച്ച വൈബ്സ് ഡിപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം നടന്നു "
english_title: "The revamped # Department of Peravoor# Sri Shankaracharya Computer Center was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128552/the-revamped-department-of-peravoor-sri-shankaracharya-computer-center-was-inaugurated"
published_at: "2023-07-08T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a92b80364a8_Picsart_23-07-08_14-55-01-036.jpg"
keywords: []
---

# പേരാവൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിന്റെ നവീകരിച്ച വൈബ്സ് ഡിപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം നടന്നു 

> **Lead Summary:** **പേരാവൂർ**: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിന്റെ നവീകരിച്ച എയർ കണ്ടീഷനൈഡ്, വൈബ്സ് ഡിപ്പാർട്ട്മെൻറ് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ മാനേജിംഗ് ഡയറക്ടർ ശ്രീ സി.സനീഷ് പുത്തലത്ത് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**പേരാവൂർ**: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിന്റെ നവീകരിച്ച എയർ കണ്ടീഷനൈഡ്, വൈബ്സ് ഡിപ്പാർട്ട്മെൻറ് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ മാനേജിംഗ് ഡയറക്ടർ ശ്രീ സി.സനീഷ് പുത്തലത്ത് ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ മാനേജർ സുജിത്ത് ജെയിംസ്, പ്രിൻസിപ്പാൾ രാജൻ പലേരി, വൈബ്സ് അക്കാദമിക് ഹെഡ് രമിത്ത് ഇ, സെന്റർ മാനേജർ ആർ കെ സുജിൻ, അധ്യാപകരായ അനിൽ കുമാർ, സിസ്ന, അജിന മറ്റ് അധ്യാപകരും വിദ്യാർത്ഥികളും, രക്ഷിതാക്കളും, ജീവനക്കാരും പങ്കെടുത്തു.

അക്കൗണ്ടിങ് മേഖലയിലെ ഏറ്റവും മികച്ച പ്രൊഫഷണൽ കോഴ്സായ വൈബ്സ് ക്ലാസ് റൂം വിദ്യാർത്ഥികൾക്ക് ഏറ്റവും യോജിച്ച പഠനാന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128552/the-revamped-department-of-peravoor-sri-shankaracharya-computer-center-was-inaugurated)