---
title: "തളിപ്പറമ്പ് കേരൻ പീടിക മുത്തപ്പൻ മടപ്പുരയിൽ മോഷണം"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128553/thaliparamba"
published_at: "2023-07-08T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a92cbcce5d0_Screenshot_2023-07-08-14-56-29-49_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് കേരൻ പീടിക മുത്തപ്പൻ മടപ്പുരയിൽ മോഷണം

> **Lead Summary:**  **തളിപ്പറമ്പ്**: കേരൻ പീടിക പരിയാരം മുത്തപ്പൻ മടപ്പുരയിൽ മോഷണം. മോഷ്ടാക്കൾ 2 ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടിക്കുകയും ഒരു ഭണ്ഡാരം എടുത്ത് കൊണ്ടു പോകുകയുമായിരുന്നു. പുലർച്ചെയോടെയാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ പരിയാരം പോലീസിൽ പരാതി നൽകി.

## Article Content

 **തളിപ്പറമ്പ്**: കേരൻ പീടിക പരിയാരം മുത്തപ്പൻ മടപ്പുരയിൽ മോഷണം. മോഷ്ടാക്കൾ 2 ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടിക്കുകയും ഒരു ഭണ്ഡാരം എടുത്ത് കൊണ്ടു പോകുകയുമായിരുന്നു. പുലർച്ചെയോടെയാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ പരിയാരം പോലീസിൽ പരാതി നൽകി.

തുടർന്ന് പരിയാരം എസ്.ഐ സഞ്ജയ്കുമാറിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മടപ്പുര സ്ഥാപിച്ച് ഇരുപത് വർഷത്തിനിടയിൽ ആദ്യമായാണ് മോഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128553/thaliparamba)