---
title: "​സ്ത്രീധനനിരോധന നിയമത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി വനിതകമ്മീഷൻ അധ്യക്ഷ"
english_title: "Change in Dowry Prohibition Act"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12857/change-in-dowry-prohibition-act"
published_at: "2021-11-26T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0628e3f1c7_images (5).jpeg"
keywords: []
---

# ​സ്ത്രീധനനിരോധന നിയമത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി വനിതകമ്മീഷൻ അധ്യക്ഷ

> **Lead Summary:** തിരുവനന്തപുരം: സ്​ത്രീധനനിരോധന നിയമത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി വനിതകമ്മീഷൻ അധ്യക്ഷ പി.സതീദേവി. പെൺകുട്ടികൾക്ക്​ നൽകുന്ന പാരിതോഷികമെന്ന പേരിലാണ്​ ഇപ്പോൾ സ്​ത്രീധനം നൽകുന്നത്​. അതുകൊണ്ട്​ പലപ്പോഴും ഇത്​ സ്​ത്രീധനനിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നില്ല. അതുകൊണ്ടാണ്​ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന്​ വനിതകമ്മീഷൻ അധ്യക്ഷ പറഞ്ഞു.

## Article Content

തിരുവനന്തപുരം: സ്​ത്രീധനനിരോധന നിയമത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി വനിതകമ്മീഷൻ അധ്യക്ഷ പി.സതീദേവി. പെൺകുട്ടികൾക്ക്​ നൽകുന്ന പാരിതോഷികമെന്ന പേരിലാണ്​ ഇപ്പോൾ സ്​ത്രീധനം നൽകുന്നത്​. അതുകൊണ്ട്​ പലപ്പോഴും ഇത്​ സ്​ത്രീധനനിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നില്ല. അതുകൊണ്ടാണ്​ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന്​ വനിതകമ്മീഷൻ അധ്യക്ഷ പറഞ്ഞു.

പെൺകുട്ടികൾക്ക്​ നൽകുന്ന പാരിതോഷികത്തിന്​ പരിധി നിശ്​ചയിക്കണം. സ്​ത്രീധനപീഡന പരാതികളിൽ നടപടികൾ കാര്യക്ഷമമാകണം. ആഭ്യന്തര വകുപ്പിന്‍റെ ഭാഗത്തുനിന്ന്​ ജാഗ്രതയോടെയുള്ള ഇടപെടൽ വേണം. നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച കാണിക്കരുതെന്നും അവർ പറഞ്ഞു.

വീഴ്ച വരുത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം. സി.ഐ സുധീറിനെക്കുറിച്ച്​ മുമ്പും പരാതി ഉയർന്നിരുന്നു. സി.ഐക്കെതിരെയുള്ള പരാതികളിൽ പരിശോധന നടത്തണമെന്നും വനിത കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

അതേസമയം, നിയമവിദ്യാർഥിനി മൂഫിയ പർവീണിന്‍റെ ആത്​മഹത്യയുമായി ബന്ധപ്പെട്ട കേസിൽ തെറ്റ്​ ചെയ്​തവർക്കൊപ്പം സർക്കാറുണ്ടാവില്ലെന്ന്​ വ്യവസായ മന്ത്രി പി.രാജീവ്​ പറഞ്ഞു. നടപടിക്രമം പൂർത്തിയാകുന്നതനുസരിച്ച്​ കേസിൽ കൂടുതൽ ശക്​തമായ ഇടപെടലുകളുണ്ടാവുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.

ആലുവയിലെ മൂഫിയയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു പി.രാജീവ്​. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ മൂഫിയയുടെ പിതാവുമായി സംസാരിച്ചു. കേസിൽ കർശന നടപടി ഉണ്ടാവുമെന്ന്​ മുഖ്യമന്ത്രി ഉറപ്പ്​ നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12857/change-in-dowry-prohibition-act)