---
title: "കുണ്ടില്ലാ ചാപ്പാ പാലം അപകടാവസ്ഥയിൽ: നടപടിയെടുക്കാതെ അധികൃതര്‍"
english_title: "Kundilla Chappa bridge under danger: Authorities not taking action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128575/kundilla-chappa-bridge-under-danger-authorities-not-taking-action"
published_at: "2023-07-08T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9389f3e9e5_Screenshot_2023-07-08-15-46-29-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുണ്ടില്ലാ ചാപ്പാ പാലം അപകടാവസ്ഥയിൽ: നടപടിയെടുക്കാതെ അധികൃതര്‍

> **Lead Summary:** **പൂളക്കുറ്റി**: പൂളക്കുറ്റിയിലെ നിരവധി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന കുണ്ടില്ലാചാപ്പാ പാലം അപകടാവസ്ഥയില്‍ ആയിട്ട് ഒരു വര്‍ഷത്തില്‍ ഏറെയായിട്ടും പുനര്‍നിര്‍മ്മിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലിലാണ് പാലത്തിന്റെ പാര്‍ശ്വഭിത്തികള്‍ ഇടിയുകയും സംരക്ഷണഭിത്തിക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചത്. നൂറില്‍ ഏറെ പേരാണ് പാലത്തെ ആശ്രയിക്കുന്നത്.

## Article Content

**പൂളക്കുറ്റി**: പൂളക്കുറ്റിയിലെ നിരവധി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന കുണ്ടില്ലാചാപ്പാ പാലം അപകടാവസ്ഥയില്‍ ആയിട്ട് ഒരു വര്‍ഷത്തില്‍ ഏറെയായിട്ടും പുനര്‍നിര്‍മ്മിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലിലാണ് പാലത്തിന്റെ പാര്‍ശ്വഭിത്തികള്‍ ഇടിയുകയും സംരക്ഷണഭിത്തിക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചത്. നൂറില്‍ ഏറെ പേരാണ് പാലത്തെ ആശ്രയിക്കുന്നത്.

സ്‌കൂള്‍ ബസുകള്‍ അടക്കം ഇതു വഴി കടന്നു പോകുന്നത് മറ്റു മാര്‍ഗ്ഗമില്ലാതെയാണ്. ഇനി ഒരു മലവെളള പാച്ചില്‍ താങ്ങാന്‍ പാലത്തിന് ആകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റൊരു ദുരന്തത്തിനായി കാത്തനില്‍ക്കാതെ അടിയന്തിരമായി പാലം പുനര്‍നിര്‍മ്മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128575/kundilla-chappa-bridge-under-danger-authorities-not-taking-action)