---
title: "മാധ്യമങ്ങൾക്ക് മുന്നിൽ മനപ്പൂർവ്വം പ്രത്യക്ഷപ്പെട്ടില്ല -  ട്രാക്ട‌റോടിച്ചും വിത്ത് പാകിയും സമയം ചിലവിട്ട് രാഹുൽ ഗാന്ധി "
english_title: "Rahul gandhi with farmer's in Chandigarh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128586/rahul-gandhi-with-farmers-in-chandigarh"
published_at: "2023-07-08T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a93e21bfff6_reporterlive_2023-07_2f7f70bc-8b86-4e8e-841e-069dbad333ab_BeFunky_collage__16_.jpg"
keywords: []
---

# മാധ്യമങ്ങൾക്ക് മുന്നിൽ മനപ്പൂർവ്വം പ്രത്യക്ഷപ്പെട്ടില്ല -  ട്രാക്ട‌റോടിച്ചും വിത്ത് പാകിയും സമയം ചിലവിട്ട് രാഹുൽ ഗാന്ധി 

> **Lead Summary:** **ചണ്ഡീ​ഗഡ്**: അപകീർത്തി കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെ‌ട്ട് ​കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നൽകിയ ഹർജി ​ഗുജറാത്ത് ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. വിധി വന്നതിന് ശേഷം മാധ്യമങ്ങളുടെ മുന്നിലൊന്നും വരാതിരുന്ന രാഹുൽ ​ഗാന്ധി സമയം ചിലവഴിച്ചത് കർഷകർക്കൊപ്പം. ചണ്ഡീ​ഗഡിലെ സോനിപത് ​ഗ്രാമത്തിലെ കർഷകർക്കൊപ്പമാണ് രാഹുൽ ​ഗാന്ധി ട്രാക്ട‌റോടിച്ചും വിത്ത് പാകിയും സമയം ചിലവിട്ടത്. അപ്രതീക്ഷിതമായി സന്ദർശനം നടത്തിയ രാഹുൽ ​ഗാന്ധി ​ഗ്രാമവാസികളുമായും കർഷകരുമായും സംവദിച്ചു.

## Article Content

**ചണ്ഡീ​ഗഡ്**: അപകീർത്തി കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെ‌ട്ട് ​കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നൽകിയ ഹർജി ​ഗുജറാത്ത് ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. വിധി വന്നതിന് ശേഷം മാധ്യമങ്ങളുടെ മുന്നിലൊന്നും വരാതിരുന്ന രാഹുൽ ​ഗാന്ധി സമയം ചിലവഴിച്ചത് കർഷകർക്കൊപ്പം. ചണ്ഡീ​ഗഡിലെ സോനിപത് ​ഗ്രാമത്തിലെ കർഷകർക്കൊപ്പമാണ് രാഹുൽ ​ഗാന്ധി ട്രാക്ട‌റോടിച്ചും വിത്ത് പാകിയും സമയം ചിലവിട്ടത്. അപ്രതീക്ഷിതമായി സന്ദർശനം നടത്തിയ രാഹുൽ ​ഗാന്ധി ​ഗ്രാമവാസികളുമായും കർഷകരുമായും സംവദിച്ചു.

ഡൽഹിയിൽ നിന്ന് ഹിമാചൽ പ്രദേശിലേക്കുള്ള യാത്രക്കിടെയാണ് രാഹുൽ ​ഗാന്ധി സോനിപത് ​ഗ്രാമത്തിലെത്തിയത്. പരിചിത വേഷമായ വെള്ള ടീ ഷർട്ടിലും ട്രൗസറിലുമാണ് രാഹുൽ എത്തിയത്. കോൺ​ഗ്രസിൻ്റെ ഔദ്യോ​ഗിക ട്വിറ്റർ ഹാൻഡിലിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

‌നേരത്തെ, ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഡൽഹിയിൽ നിന്ന് ചണ്ഡീ​ഗഡിലേക്ക് രാഹുൽ ട്രക്കിൽ യാത്ര ചെയ്തിരുന്നു.

അതേസമയം, അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ എംപിയെന്ന നിലയില്‍ അയോഗ്യത തുടരും. അപകീർത്തി കേസിൽ ശിക്ഷ വിധിച്ച സൂറത്ത് സിജെഎം കോടതിയുടെ വിധിക്കെതിരായ രാഹുലിന്റെ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കര്‍ണാടകയിലെ കോലാറിലാണ് രാഹുല്‍ കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. ഇതുസംബന്ധിച്ച് വിവിധ കോടതികളില്‍ രാഹുലിനെതിരെ ഹര്‍ജികള്‍ നിലവിലുണ്ട്. സൂറത്ത് സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചതോടെ, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128586/rahul-gandhi-with-farmers-in-chandigarh)