---
title: "ശുചിത്വ യജ്ഞത്തിനായി പരിസ്ഥിതി സൗഹൃദ ഉൽപന്ന ശില്പശാല സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128612/kannur"
published_at: "2023-07-08T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a94f69dbd41_Screenshot_2023-07-08-17-20-53-82_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശുചിത്വ യജ്ഞത്തിനായി പരിസ്ഥിതി സൗഹൃദ ഉൽപന്ന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: ജില്ലാ പഞ്ചായത്ത്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കണ്ണൂർ റൂറൽ എസ് പി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന ശില്പശാല ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സ്കൂൾ ക്യാമ്പസുകളെ പരിസ്ഥിതി സൗഹൃദമാക്കാനും വലിച്ചെറിയൽ മുക്ത സന്ദേശം നൽകാനുള്ള നിർമ്മാണ ശില്പശാല ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ബിനോയ് കുര്യൻ നിർവഹിച്ചു.

## Article Content

**കണ്ണൂർ**: ജില്ലാ പഞ്ചായത്ത്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കണ്ണൂർ റൂറൽ എസ് പി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന ശില്പശാല ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സ്കൂൾ ക്യാമ്പസുകളെ പരിസ്ഥിതി സൗഹൃദമാക്കാനും വലിച്ചെറിയൽ മുക്ത സന്ദേശം നൽകാനുള്ള നിർമ്മാണ ശില്പശാല ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ബിനോയ് കുര്യൻ നിർവഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.ഹരിത കേരളം ജില്ലാ കോഡിനേറ്റർ ടി .കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.

എസ്.പി.സി കണ്ണൂർ റൂറൽ ജില്ല അസിസ്റ്റൻറ് നോഡൽ ഓഫീസർ കെ.പ്രസാദ്,ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ എം സുനിൽകുമാർ ,ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ടി. ശോഭ എന്നിവർ സംസാരിച്ചു.പേപ്പർ നിർമ്മിത വസ്തുക്കളുടെ പരിശീലനത്തിന് കണ്ണൂർ ജില്ല കൂടുംബശ്രീ ട്രെയിനർ വി.രമ, ടി.പി ദിനമണി, വി. നിഷാദ്, പി.പി സുകുമാരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128612/kannur)