---
title: "സ്വർണവില വീണ്ടും ഉയർന്നു"
english_title: "Gold prices rose again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12862/gold-prices-rose-again"
published_at: "2021-11-26T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a069586c20a_images (12).jpeg"
keywords: []
---

# സ്വർണവില വീണ്ടും ഉയർന്നു

> **Lead Summary:** തിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഉയർന്നു. എന്നാൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ താഴെയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 4485 രൂപയാണ്. ഇന്നലത്തെ സ്വർണ വില ഗ്രാമിന് 4470 രൂപയായിരുന്നു. 15 രൂപയുടെ വർധനവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്.

## Article Content

തിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഉയർന്നു. എന്നാൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ താഴെയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 4485 രൂപയാണ്. ഇന്നലത്തെ സ്വർണ വില ഗ്രാമിന് 4470 രൂപയായിരുന്നു. 15 രൂപയുടെ വർധനവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്.

നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടർന്നത്. എന്നാൽ ഇന്ന് വീണ്ടും ഉയർന്നത് സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ആശ്വാസമാകുന്നുണ്ട്. 22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ സ്വർണ വില പവന് (Gold price today) 35760 രൂപയായിരുന്നത്. ഇന്നത്തെ സ്വർണവില പവന് 35880 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില (Gold price today) 10 ഗ്രാമിന് 44850 രൂപയാണ്.

കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 17 രൂപ കൂടി. ഇന്നത്തെ സ്വർണ വില (Gold price today) 24 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4893 രൂപയാണ്. ഒരു പവൻ സ്വർണ വില 39144 രൂപയാണ്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ വില 48930 രൂപയാണ്. പവന് 136 രൂപയും പത്ത് ഗ്രാമിന് 170 രൂപയും ഇന്നത്തെ സ്വർണ വിലയിൽ (Gold price today) വർധിച്ചു. 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയിൽ (Gold price today) 15 രൂപയുടെ വർധനവാണ് ഒരു ഗ്രാമിന് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ (Gold price today) 120 രൂപയുടെ ഉയർച്ചയുണ്ടായി. പത്ത് ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില (Gold price today) ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് 150 രൂപ ഉയർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12862/gold-prices-rose-again)