---
title: "കാലവർഷം: കണ്ണൂർ  ജില്ലയിൽ ശനിയാഴ്ച്ച 17 വീടുകൾ ഭാഗികമായി തകർന്നു"
english_title: "Monsoon: 17 houses partially collapsed in Kannur district on Saturday "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128638/monsoon-17-houses-partially-collapsed-in-kannur-district-on-saturday"
published_at: "2023-07-08T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a96ae0b45eb_kannur_kalavarsham.jpg"
keywords: []
---

# കാലവർഷം: കണ്ണൂർ  ജില്ലയിൽ ശനിയാഴ്ച്ച 17 വീടുകൾ ഭാഗികമായി തകർന്നു

> **Lead Summary:** **കണ്ണൂർ:** കാലവർഷത്തിൽ ജില്ലയിൽ ശനിയാഴ്ച 17 വീടുകൾ ഭാഗികമായി തകർന്നു. ഇതോടെ ഇതുവരെ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 166 ആയി. ഇത്തവണ കാലവർഷത്തിൽ ഇതുവരെ ഏഴ് വീടുകളാണ് പൂർണമായി തകർന്നത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കണ്ണൂർ താലൂക്കിൽ തുറന്ന മൂന്നാമത്തെ ദുരിതാശ്വാസ ക്യാമ്പും പിരിച്ചുവിട്ടു.

## Article Content

**കണ്ണൂർ:** കാലവർഷത്തിൽ ജില്ലയിൽ ശനിയാഴ്ച 17 വീടുകൾ ഭാഗികമായി തകർന്നു. ഇതോടെ ഇതുവരെ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 166 ആയി. ഇത്തവണ കാലവർഷത്തിൽ ഇതുവരെ ഏഴ് വീടുകളാണ് പൂർണമായി തകർന്നത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കണ്ണൂർ താലൂക്കിൽ തുറന്ന മൂന്നാമത്തെ ദുരിതാശ്വാസ ക്യാമ്പും പിരിച്ചുവിട്ടു.

ഇതോടെ ജില്ലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളൊന്നും പ്രവർത്തിക്കുന്നില്ല. അഴീക്കോട് മണ്ഡലത്തിലെ മൂന്നു നിരത്ത് സെന്റ് ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ 29 കുടുംബങ്ങളിലെ 101 പേർ ഉണ്ടായിരുന്നു. ഇവർ ശനിയാഴ്ച ഉച്ചയോടെ വീടുകളിലേക്ക് മടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128638/monsoon-17-houses-partially-collapsed-in-kannur-district-on-saturday)