---
title: " യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് കണ്ടക്ടര്‍ അറസ്റ്റില്‍. "
english_title: "KSRTC who violated the passenger. Swift conductor arrested. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128668/ksrtc-who-violated-the-passenger-swift-conductor-arrested"
published_at: "2023-07-08T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a980c8aca8b_arrwasdfg.jpg"
keywords: []
---

#  യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് കണ്ടക്ടര്‍ അറസ്റ്റില്‍. 

> **Lead Summary:** **കൊച്ചി:** യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് കണ്ടക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. സീറ്റിലേക്ക് വിളിച്ചിരുത്തിയായിരുന്നു ഇയാള്‍ യാത്രക്കാരിയെ അപമാനിച്ചത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സര്‍വീസ് നടത്തിയ സ്വിഫ്റ്റ് ബസിലാണ് അതിക്രമം.

## Article Content

**കൊച്ചി:** യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് കണ്ടക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. സീറ്റിലേക്ക് വിളിച്ചിരുത്തിയായിരുന്നു ഇയാള്‍ യാത്രക്കാരിയെ അപമാനിച്ചത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സര്‍വീസ് നടത്തിയ സ്വിഫ്റ്റ് ബസിലാണ് അതിക്രമം.

യുവതി ഇരുന്നിരുന്ന സീറ്റ് റിസര്‍വ്ഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ടക്ടര്‍ തന്റെ സീറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് ആലുവയിലേക്കായിരുന്നു യുവതി ടിക്കറ്റ് എടുത്തിരുന്നത്.

പറവൂരിലേക്ക് പോവുകയായിരുന്നു യുവതി. ആലുവ ഡിപ്പോയിലെത്തി യുവതി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലുവ പോലീസെത്തി കണ്ടക്ടറെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128668/ksrtc-who-violated-the-passenger-swift-conductor-arrested)