---
title: "ജില്ലയിൽകാലവർഷക്കെടുതിയിൽദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് മുസ്ലിം ലീഗ്"
english_title: "Muslim League should allow emergency aid to those who are suffering due to drought in the district "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128674/muslim-league-should-allow-emergency-aid-to-those-who-are-suffering-due-to-drought-in-the-district"
published_at: "2023-07-08T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9860b4f027_ghvk,bjl.jpg"
keywords: []
---

# ജില്ലയിൽകാലവർഷക്കെടുതിയിൽദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ:** ജില്ലയിൽകാലവർഷക്കെടുതിയിൽദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാമഴ ജില്ലയിലെജനജീവിതത്തെയാകെ ദുസ്സഹമാക്കി മാറ്റിയിരിക്കുകയാണ്. പല താഴ്ന്നപ്രദേശങ്ങളും വെള്ളക്കെട്ടിനടിയിലായി ,അവിടങ്ങളിൽതാമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതുമൂലം ഒരുപാട് അന്നന്നത്തെ വരുമാനം കൊണ്ട്ജീവിക്കുന്നസാധാരണക്കാരാണ് കഷ്ടത അനുഭവിക്കുന്നത്.

## Article Content

**കണ്ണൂർ:** ജില്ലയിൽകാലവർഷക്കെടുതിയിൽദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാമഴ ജില്ലയിലെജനജീവിതത്തെയാകെ ദുസ്സഹമാക്കി മാറ്റിയിരിക്കുകയാണ്. പല താഴ്ന്നപ്രദേശങ്ങളും വെള്ളക്കെട്ടിനടിയിലായി ,അവിടങ്ങളിൽതാമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതുമൂലം ഒരുപാട് അന്നന്നത്തെ വരുമാനം കൊണ്ട്ജീവിക്കുന്നസാധാരണക്കാരാണ് കഷ്ടത അനുഭവിക്കുന്നത്.

മലയോര മേഖലകളിൽ പലയിടത്തും ഉരുൾപൊട്ടൽ ഉണ്ടായത് മൂലംകോടിക്കണക്കിന് രൂപയുടെകൃഷിനാശങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതോടൊപ്പം ജില്ലയിലെ പാമ്പുരുത്തി, മുഴപ്പിലങ്ങാട്, അഴീക്കോട്,കണ്ണൂർപടന്ന പാലം,കണ്ണൂർ സിറ്റി നാലുവയൽ,ചെങ്ങളായി കുപ്പം തുടങ്ങി വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി ജനജീവിതം ദുസഹമായി. മതിലിടിഞ്ഞ് വീണുo റോഡുകൾ ഇടിഞ്ഞുവീണുo ഒരുപാട് വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നാശനഷ്ടംസംഭവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ വെള്ളംകയറിഅവിടങ്ങളിലെസാധനങ്ങൾനശിക്കുകയും,സാധാരണകച്ചവടക്കാർക്ക് ഇതുമൂലം ഒരുപാട് സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്.

ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കും അതോടൊപ്പം തന്നെ മഴക്കെടുതി മൂലം ജീവൻ നഷ്ടപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്കും ജീവനോപാധിനഷ്ടപ്പെട്ടവർക്കും അടിയന്തര നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128674/muslim-league-should-allow-emergency-aid-to-those-who-are-suffering-due-to-drought-in-the-district)