---
title: "ക്ഷീരകർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ‘ക്ഷീരസാന്ത്വനം’ വീണ്ടും നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി"
english_title: "Minister J. Chinchurani will re-implement 'Ksheerasantvanam', a comprehensive insurance scheme for dairy farmers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128682/minister-j-chinchurani-will-re-implement-ksheerasantvanam-a-comprehensive-insurance-scheme-for-dairy-farmers"
published_at: "2023-07-08T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a98de98f671_shirusiajkdsf.jpg"
keywords: []
---

# ക്ഷീരകർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ‘ക്ഷീരസാന്ത്വനം’ വീണ്ടും നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

> **Lead Summary:** **തിരുവനന്തപുരം :** ക്ഷീരകർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ‘ക്ഷീരസാന്ത്വനം’ വീണ്ടും നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്‌പാദക യൂണിയന്‍റെ ഔദ്യോഗിക വെബ്സൈറ്റും ഇ-കൊമേഴ്സ് പോർട്ടലും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. [https://milmatrcmpu.com]/ വെബ്സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് ലോകത്തെവിടെനിന്നും മിൽമയുടെ ഉത്‌പന്നങ്ങൾ ഓർഡർ ചെയ്യാനാകും. ക്ഷേമനിധിക്കായി യൂണിയനുകൾ 500 രൂപയാണ്‌ ഒരാൾക്ക്‌ നൽകുന്നത്‌. 1900 രൂപയുടെ പ്രീമിയത്തിന്റെ ബാക്കി തുക സർക്കാരും ക്ഷീരവികസനക്ഷേമനിധി ബോർഡും ചേർന്ന്‌ നൽകും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരംഗൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.എസ്.പത്മകുമാർ, കെ.ആർ.മോഹനൻ പിള്ള, കെ.സി.എം.എം.എഫ്. മാനേജിങ്‌ ഡയറക്ടർ ആസിഫ് കെ.യൂസഫ്, ടി.ആർ.സി.എം.പി.യു. മാനേജിങ്‌ ഡയറക്ടർ ഡി.എസ്.കോണ്ട എന്നിവർ പ്രസംഗിച്ചു.

## Article Content

**തിരുവനന്തപുരം :** ക്ഷീരകർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ‘ക്ഷീരസാന്ത്വനം’ വീണ്ടും നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്‌പാദക യൂണിയന്‍റെ ഔദ്യോഗിക വെബ്സൈറ്റും ഇ-കൊമേഴ്സ് പോർട്ടലും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. [https://milmatrcmpu.com]/ വെബ്സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് ലോകത്തെവിടെനിന്നും മിൽമയുടെ ഉത്‌പന്നങ്ങൾ ഓർഡർ ചെയ്യാനാകും. ക്ഷേമനിധിക്കായി യൂണിയനുകൾ 500 രൂപയാണ്‌ ഒരാൾക്ക്‌ നൽകുന്നത്‌. 1900 രൂപയുടെ പ്രീമിയത്തിന്റെ ബാക്കി തുക സർക്കാരും ക്ഷീരവികസനക്ഷേമനിധി ബോർഡും ചേർന്ന്‌ നൽകും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരംഗൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.എസ്.പത്മകുമാർ, കെ.ആർ.മോഹനൻ പിള്ള, കെ.സി.എം.എം.എഫ്. മാനേജിങ്‌ ഡയറക്ടർ ആസിഫ് കെ.യൂസഫ്, ടി.ആർ.സി.എം.പി.യു. മാനേജിങ്‌ ഡയറക്ടർ ഡി.എസ്.കോണ്ട എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128682/minister-j-chinchurani-will-re-implement-ksheerasantvanam-a-comprehensive-insurance-scheme-for-dairy-farmers)