---
title: "കോഴിക്കോട് സിക്ക വൈറസ് സ്ഥിരീകരിച്ചു"
english_title: "Zika virus confirmed at kozhikkod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12873/zika-virus-confirmed-at-kozhikkod"
published_at: "2021-11-26T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0715f4b107_images - 2021-11-26T110204.160.jpeg"
keywords: []
---

# കോഴിക്കോട് സിക്ക വൈറസ് സ്ഥിരീകരിച്ചു

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് സിക്ക വൈറസ് സ്ഥിരീകരിച്ചു. ബം​ഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് ചേവായൂര്‍ സ്വദേശിനിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

## Article Content

**കോഴിക്കോട്**: കോഴിക്കോട് സിക്ക വൈറസ് സ്ഥിരീകരിച്ചു. ബം​ഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് ചേവായൂര്‍ സ്വദേശിനിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ബാംഗ്ലൂരില്‍ നിന്ന് എത്തിയ യുവതി ഈ മാസം 17നാണ് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ആദ്യം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാമ്ബിള്‍ പരിശോധനക്ക് അയച്ചു.രണ്ട് ഫലവും പോസിറ്റീവ് ആയിരുന്നു.

നവംബര്‍ 17ന് ആണ് ഇവര്‍ നാട്ടിലെത്തിയത്. വയറുവേദനയുള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവരുമായി അടുത്തിടപഴകിയ ആര്‍ക്കും രോ​ഗലക്ഷണങ്ങള്‍ ഇല്ല. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായും ഡിഎംഒ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12873/zika-virus-confirmed-at-kozhikkod)