---
title: "ജാഗ്രത നിർദേശം; സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു "
english_title: "Dengue cases #are increasing # state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128731/dengue-cases-are-increasing-state"
published_at: "2023-07-09T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa16307bd44_images_-_2023-07-09T073621.728.jpeg"
keywords: []
---

# ജാഗ്രത നിർദേശം; സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** ഡെ​ങ്കി​പ്പ​നി ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ​നി​ർ​ദേ​ശം. പ​നി​യു​ടെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം. കാ​ലാ​വ​സ്ഥ മാ​റി​യ​താ​ണ് ഡെ​ങ്കി​പ്പ​നി​പ്പ​ക​ർ​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണം.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** ഡെ​ങ്കി​പ്പ​നി ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ​നി​ർ​ദേ​ശം. പ​നി​യു​ടെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം. കാ​ലാ​വ​സ്ഥ മാ​റി​യ​താ​ണ് ഡെ​ങ്കി​പ്പ​നി​പ്പ​ക​ർ​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണം.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ​ല​യി​ട​ത്തും ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്തു​തു​ട​ങ്ങി​യ​ത്. ആ​ശ​ങ്ക​യു​യ​ർ​ത്തി സം​സ്ഥാ​ന​ത്ത്​ 138 ഡെ​ങ്കി​പ്പ​നി ബാ​ധി​ത മേ​ഖ​ല​ക​ൾ (ഹോ​ട്ട്​ സ്പോ​ട്ട്) ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.

കൊ​ല്ലം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ. സാ​ധാ​ര​ണ ഡെ​ങ്കി​പ്പ​നി (ക്ലാ​സി​ക് ഡെ​ങ്കി ഫീ​വ​ര്‍), ര​ക്ത​സ്രാ​വ​ത്തോ​ടെ​യു​ള്ള ഡെ​ങ്കി​പ്പ​നി (ഡെ​ങ്കി ഹെ​മ​റേ​ജി​ക് ഫീ​വ​ര്‍), ആ​ഘാ​താ​വ​സ്ഥ​യോ​ടു​കൂ​ടി​യ ഡെ​ങ്കി​പ്പ​നി (ഡെ​ങ്കി ഷോ​ക്ക് സി​ന്‍ഡ്രോം) എ​ന്നി​ങ്ങ​നെ മൂ​ന്നു​ത​രം ഡെ​ങ്കി​കേ​സു​ക​ളാ​ണ്. സം​സ്ഥാ​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ൽ കൂ​ടു​ത​ലും അ​ധി​കം ഭീ​ഷ​ണി​യാ​വാ​ത്ത സാ​ധാ​ര​ണ ഡെ​ങ്കി​പ്പ​നി​യാ​ണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128731/dengue-cases-are-increasing-state)