---
title: "കൈറ്റ് വിദ്യാ കിരണം പദ്ധതി; കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു"
english_title: "Kite vidhyakiranam padhathi kolakkad school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12876/kite-vidhyakiranam-padhathi-kolakkad-school"
published_at: "2021-11-26T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a07311626ef_FB_IMG_1637905175610.jpg"
keywords: []
---

# കൈറ്റ് വിദ്യാ കിരണം പദ്ധതി; കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

> **Lead Summary:** കണിച്ചാർ: കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ കൈറ്റ് വിദ്യാ കിരണം പദ്ധതിയിലൂടെ 39 കുട്ടികൾക്കാണ് ലാപ് ടോപ്പുകൾ വിതരണം ചെയ്തത്.

## Article Content

കണിച്ചാർ: കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ കൈറ്റ് വിദ്യാ കിരണം പദ്ധതിയിലൂടെ 39 കുട്ടികൾക്കാണ് ലാപ് ടോപ്പുകൾ വിതരണം ചെയ്തത്.

പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക സോളി തോമസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ജോളി മറ്റത്തിൽ, സിസിഎം ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12876/kite-vidhyakiranam-padhathi-kolakkad-school)