---
title: "ഗ​ൾ​ഫ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധ​ന​യി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രെ പ്ര​വാ​സ ലോ​ക​ത്ത്​ പ്ര​തി​​ഷേ​ധം ശ​ക്ത​മാ​കു​ന്നു. "
english_title: "Gulf Air ticket price hike can't be affected The protest against Ndra Nilapat is getting stronger in the diaspora world. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128793/gulf-air-ticket-price-hike-cant-be-affected-the-protest-against-ndra-nilapat-is-getting-stronger-in-the-diaspora-world"
published_at: "2023-07-09T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa536f8659f_dfggfhfg.jpg"
keywords: []
---

# ഗ​ൾ​ഫ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധ​ന​യി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രെ പ്ര​വാ​സ ലോ​ക​ത്ത്​ പ്ര​തി​​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 

> **Lead Summary:** **മ​സ്ക​ത്ത്​:** ഗ​ൾ​ഫ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധ​ന​യി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രെ പ്ര​വാ​സ ലോ​ക​ത്ത്​ പ്ര​തി​​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കേ​ന്ദ്ര ന​ട​പ​ടി ധി​ക്കാ​ര​വും പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യു​മാ​ണ്​ വെ​ളി​വാ​ക്കു​ന്ന​തെ​ന്ന്​​ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ഒ​മാ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ. ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളെ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക്​ ഒ​റ്റ​ക്കെ​ട്ടാ​യി രൂ​പം ന​ൽ​കു​മെ​ന്നും സം​ഘ​ട​ന നേ​തൃ​ത്വം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​:** ഗ​ൾ​ഫ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധ​ന​യി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രെ പ്ര​വാ​സ ലോ​ക​ത്ത്​ പ്ര​തി​​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കേ​ന്ദ്ര ന​ട​പ​ടി ധി​ക്കാ​ര​വും പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യു​മാ​ണ്​ വെ​ളി​വാ​ക്കു​ന്ന​തെ​ന്ന്​​ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ഒ​മാ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ. ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളെ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക്​ ഒ​റ്റ​ക്കെ​ട്ടാ​യി രൂ​പം ന​ൽ​കു​മെ​ന്നും സം​ഘ​ട​ന നേ​തൃ​ത്വം അ​റി​യി​ച്ചു.

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഈ​ടാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച് അ​ടൂ​ർ പ്ര​കാ​ശ്​ എം.​പി ന​ൽ​കി​യ ക​ത്തി​ന്​ ​​വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ്​ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്തെ തി​ര​ക്കും ഉ​യ​ർ​ന്ന ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യു​മാ​ണ്​ ഉ​യ​ർ​ന്ന നി​ര​ക്കി​ന്​ കാ​ര​ണ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. കു​തി​ച്ചു​യ​രു​ന്ന വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ​​വ്യോ​മ​യാ​ന മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128793/gulf-air-ticket-price-hike-cant-be-affected-the-protest-against-ndra-nilapat-is-getting-stronger-in-the-diaspora-world)