---
title: "ഒഴുകിയെത്തിയ വലിയ മരങ്ങൾ എടയാർ പുഴയ്ക്ക് കുറുകെ നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളിൽ തട്ടിനിൽക്കുന്നു."
english_title: "The huge trees that have been washed away are hitting the pillars of the regulator-cum-bridge built across the Edyar river. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128795/the-huge-trees-that-have-been-washed-away-are-hitting-the-pillars-of-the-regulator-cum-bridge-built-across-the-edyar-river"
published_at: "2023-07-09T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa5496c4727_sghfgjgh.jpg"
keywords: []
---

# ഒഴുകിയെത്തിയ വലിയ മരങ്ങൾ എടയാർ പുഴയ്ക്ക് കുറുകെ നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളിൽ തട്ടിനിൽക്കുന്നു.

> **Lead Summary:** **ചിറ്റാരിപ്പറമ്പ് : **കനത്ത മഴയിൽ കണ്ണവം വനത്തിൽനിന്ന് ഒഴുകിയെത്തിയ വലിയ മരങ്ങൾ എടയാർ പുഴയ്ക്ക് കുറുകെ നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളിൽ തട്ടിനിൽക്കുന്നു. ഇത്‌ സമീപപ്രദേശത്ത്‌ വെള്ളപ്പൊക്കഭീഷണിയുയർത്തുന്നു. കോളയാട് പഞ്ചായത്ത് 14-ാം വാർഡിൽ എടയാർ പുഴയ്ക്ക് കുറുകെ ചെറുകിട ജലസേചനവകുപ്പ് നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളിൽ തട്ടിനിൽക്കുന്ന കൂറ്റൻ മരങ്ങളാണ് പുഴയുടെ ഒഴുക്കിന് തടസ്സമാകുകയും റെഗുലേറ്ററിന് ഭീഷണിയാകുകയും ചെയ്യുന്നത്. 95 ലക്ഷം രൂപ ചെലവിട്ട് 2021-ലാണ് റെഗുലേറ്ററിന്റെ നിർമാണം പൂർത്തിയായത്. വർഷകാലത്ത് കണ്ണവം വനമേഖലയിൽനിന്ന് കടപുഴകി വീഴുന്ന വലിയ മരങ്ങളാണ് ഒഴുകിവരുന്നത്‌.

## Article Content

**ചിറ്റാരിപ്പറമ്പ് : **കനത്ത മഴയിൽ കണ്ണവം വനത്തിൽനിന്ന് ഒഴുകിയെത്തിയ വലിയ മരങ്ങൾ എടയാർ പുഴയ്ക്ക് കുറുകെ നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളിൽ തട്ടിനിൽക്കുന്നു. ഇത്‌ സമീപപ്രദേശത്ത്‌ വെള്ളപ്പൊക്കഭീഷണിയുയർത്തുന്നു. കോളയാട് പഞ്ചായത്ത് 14-ാം വാർഡിൽ എടയാർ പുഴയ്ക്ക് കുറുകെ ചെറുകിട ജലസേചനവകുപ്പ് നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളിൽ തട്ടിനിൽക്കുന്ന കൂറ്റൻ മരങ്ങളാണ് പുഴയുടെ ഒഴുക്കിന് തടസ്സമാകുകയും റെഗുലേറ്ററിന് ഭീഷണിയാകുകയും ചെയ്യുന്നത്. 95 ലക്ഷം രൂപ ചെലവിട്ട് 2021-ലാണ് റെഗുലേറ്ററിന്റെ നിർമാണം പൂർത്തിയായത്. വർഷകാലത്ത് കണ്ണവം വനമേഖലയിൽനിന്ന് കടപുഴകി വീഴുന്ന വലിയ മരങ്ങളാണ് ഒഴുകിവരുന്നത്‌.

പ്രളയത്തിൽ കണ്ണവം വനമേഖലയിൽ ഉരുൾപൊട്ടിയപ്പോൾ ഒഴുകിയെത്തിയ കൂറ്റൻ മരങ്ങൾ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് നീക്കം ചെയ്തിരുന്നു. മഴവെള്ളത്തിൽ ഒഴുകിയെത്തിയ മരങ്ങളാണ് ഇപ്പോൾ റെഗുലേറ്ററിന്റെ തൂണുകളിൽ തട്ടിനിന്ന് പുഴയുടെ ഒഴുക്കിന് തടസ്സമായത്. ഒഴുക്ക് തടസ്സപ്പെട്ടതോടെ പുഴയുടെ ഇരുവശവും ഇടിഞ്ഞ് പറമ്പുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. എടയാറിൽനിന്ന് എളുപ്പമാർഗം റെഗുലേറ്റർ കം ബ്രിഡ്ജ് വഴി ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പൂഴിയോട് എത്തിച്ചേരാൻ കഴിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128795/the-huge-trees-that-have-been-washed-away-are-hitting-the-pillars-of-the-regulator-cum-bridge-built-across-the-edyar-river)