---
title: "സീറോ  വെയ്സ്റ്റ് സ്ക്കൂൾ കാമ്പസ് - എന്ന വിപുലമായ പരിപാടിക്ക് തുടക്കം കുറിച്ചു."
english_title: "An extensive program called Zero Waste School Campus was launched."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128811/an-extensive-program-called-zero-waste-school-campus-was-launched"
published_at: "2023-07-09T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa5fa309b48_kftrykrd.jpg"
keywords: []
---

# സീറോ  വെയ്സ്റ്റ് സ്ക്കൂൾ കാമ്പസ് - എന്ന വിപുലമായ പരിപാടിക്ക് തുടക്കം കുറിച്ചു.

> **Lead Summary:** **ഇരിട്ടി:** പ്രസ്തുത കേമ്പയിനിന്റെ ഭാഗമായി എസ്. പി.സി. യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ നിന്നുള്ള രണ്ട് വീതം എസ്. പി.സി കുട്ടികൾക്ക് അജൈവ മാലിന്യങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം 2023 ജൂലായ് എട്ട് (രണ്ടാം ശനി ) രാവിലെ 10 മണി മുതൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജൂലായ് എട്ടിന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേലായുധന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കൃര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി:** പ്രസ്തുത കേമ്പയിനിന്റെ ഭാഗമായി എസ്. പി.സി. യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ നിന്നുള്ള രണ്ട് വീതം എസ്. പി.സി കുട്ടികൾക്ക് അജൈവ മാലിന്യങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം 2023 ജൂലായ് എട്ട് (രണ്ടാം ശനി ) രാവിലെ 10 മണി മുതൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജൂലായ് എട്ടിന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേലായുധന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കൃര്യൻ ഉദ്ഘാടനം ചെയ്തു.

ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ എം സുനിൽകുമാർ തുടർപ്രവർത്തന അവതരിപ്പിച്ചു.ദിനമണി വടകര പേപ്പർ ക്രഫ്റ്റിങ്ങിലും,വി രമ പേപ്പർ ബാസ്‌ക്കറ്റ് നിർമാണത്തിലും പരിശീലനം നൽകി. ബിഡിഒ കെ ദിവാകരൻ,എഡിഎൻഒ എസ്പിസി കെ പ്രസാദ്, ടി ശോഭ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128811/an-extensive-program-called-zero-waste-school-campus-was-launched)