---
title: "അഭിജിത്തിന് തബല സമ്മാനിച്ച് ടി.സിദ്ദീഖ് എം.എൽ.എ മടിയിലിരുത്തി അഭിനന്ദിച്ച് ഗോപിനാഥ് മുതുകാട്"
english_title: "T. Siddique MLA presented tabla to Abhijit Gopinath Mutukad congratulated him on his lap "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128901/t-siddique-mla-presented-tabla-to-abhijit-gopinath-mutukad-congratulated-him-on-his-lap"
published_at: "2023-07-09T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aac7d6afe28_fdgdgfdghf.jpg"
keywords: []
---

# അഭിജിത്തിന് തബല സമ്മാനിച്ച് ടി.സിദ്ദീഖ് എം.എൽ.എ മടിയിലിരുത്തി അഭിനന്ദിച്ച് ഗോപിനാഥ് മുതുകാട്

> **Lead Summary:** **കൽപ്പറ്റ: ** അധ്യാപികക്കൊപ്പം ഡസ്കിൽ കൊട്ടിപ്പാടി വൈറലായ ഗോത്ര ബാലൻ അഭിജിത്തിന് തബല നൽകി ആദരിച്ച് ടി.സിദ്ദീഖ് എം.എൽ.എ. കൽപ്പറ്റയിൽ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടും ചേർന്നാണ് എം.എൽ.എ. തബല സമ്മാനിച്ചത്. ഒരാഴ്ചകൊണ്ടാണ് കാട്ടിക്കുളം സ്വദേശിയായ ഗോത്ര ബാലൻ അഭിജിത്ത് പ്രശസ്തനായത്. അഭിജിത്തിൻ്റെ അധ്യാപിക അഞ്ജന കണ്ടെടുത്ത മുത്തായിരുന്നു അഭിജിത്ത് .അഞ്ജനയുടെ പാട്ടിനൊപ്പം അഭിജിത്ത് ഡസ്കിൽ കൊട്ടികയറിയപ്പോൾ അത് ജീവിതത്തിൻ്റെ വലിയൊരു വഴിത്തിരിവും കുതിപ്പുമാകുമെന്ന് ആരും ആദ്യം കരുതിയില്ല.

## Article Content

**കൽപ്പറ്റ: ** അധ്യാപികക്കൊപ്പം ഡസ്കിൽ കൊട്ടിപ്പാടി വൈറലായ ഗോത്ര ബാലൻ അഭിജിത്തിന് തബല നൽകി ആദരിച്ച് ടി.സിദ്ദീഖ് എം.എൽ.എ. കൽപ്പറ്റയിൽ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടും ചേർന്നാണ് എം.എൽ.എ. തബല സമ്മാനിച്ചത്. ഒരാഴ്ചകൊണ്ടാണ് കാട്ടിക്കുളം സ്വദേശിയായ ഗോത്ര ബാലൻ അഭിജിത്ത് പ്രശസ്തനായത്. അഭിജിത്തിൻ്റെ അധ്യാപിക അഞ്ജന കണ്ടെടുത്ത മുത്തായിരുന്നു അഭിജിത്ത് .അഞ്ജനയുടെ പാട്ടിനൊപ്പം അഭിജിത്ത് ഡസ്കിൽ കൊട്ടികയറിയപ്പോൾ അത് ജീവിതത്തിൻ്റെ വലിയൊരു വഴിത്തിരിവും കുതിപ്പുമാകുമെന്ന് ആരും ആദ്യം കരുതിയില്ല.

സമൂഹമാധ്യമങ്ങൾ അഭിജിത്തിനെ ഏറ്റെടുത്തു, പിന്നാലെയെത്തി ആദരവുകളും. കൽപ്പറ്റ എംഎൽ.എ.ടി.സിദ്ദീഖ് എക്സലൻസ് അവാർഡ് വിതരണ ചടങ്ങിലേക്ക് ക്ഷണിച്ചു വരുത്തി ആയിരങ്ങൾക്ക് മുന്നിൽ വെച്ചാണ് തബല സമ്മാനിച്ചത്. വിശിഷ്ടാതിഥിയായ ഗോപിനാഥ് മുതുകാട് ആദ്യം അഭിജിത്തിനെ ചേർത്ത് നിർത്തി, പിന്നെ മടിയിലിരുത്തി - അടുത്ത നിമിഷം സമ്മാനിച്ച തബലയടിച്ചപ്പോൾ അഭിജിത്തിനൊപ്പം താളമടിച്ചു. എല്ലാവരോടും സന്തോഷവും നന്ദിയും പ്രകടിപ്പിച്ചാണ് അഭിജിത്ത് മടങ്ങിയത്. അധ്യാപിക അഞ്ജനയും കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128901/t-siddique-mla-presented-tabla-to-abhijit-gopinath-mutukad-congratulated-him-on-his-lap)