---
title: "നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും സ്കൂളുകളെയും ആദരിച്ചു"
english_title: "Students and schools who achieved high success in the constituency were felicitated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128907/students-and-schools-who-achieved-high-success-in-the-constituency-were-felicitated"
published_at: "2023-07-09T20:25:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaca497200e_dfdsgdfgdd.jpg"
keywords: []
---

# നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും സ്കൂളുകളെയും ആദരിച്ചു

> **Lead Summary:** **കൽപ്പറ്റ:** നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും സ്കൂളുകളെയും ആദരിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച കൽപ്പറ്റ നിയോജക മണ്ഡലത്തിലെ സ്കൂളുകളെയും , എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.

## Article Content

**കൽപ്പറ്റ:** നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും സ്കൂളുകളെയും ആദരിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച കൽപ്പറ്റ നിയോജക മണ്ഡലത്തിലെ സ്കൂളുകളെയും , എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.

നിയോജകമണ്ഡത്തിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി അഡ്വ. ടി സിദ്ദിഖ് എംഎൽഎ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്പാർക്ക് പദ്ധതിയുടെ ഭാഗമായാണ് ഉന്നത വിജയം കൈവരിച്ച സ്കൂളുകളെയും വിദ്യാർത്ഥികളെയും ആദരിക്കുന്നത്. സ്പാർക്കിന്റെ ഭാഗമായി മണ്ഡലത്തിൽ CUET/ ക്ലാറ്റ്, എൻ എം എം എസ്, മെഡിക്കൽ എൻട്രൻസ് പരിശീലനം തുടങ്ങിയ വിവിധ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്.

പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ഉദഘാടനം ചെയ്തു. 900 ൽ അധികം വിദ്യാർത്ഥികളെയും അവരുടെ രക്ഷകർത്താക്കളെയുമാ ണ് ചടങ്ങിൽ ആദരിച്ചത്. സ്പാർക്ക് പദ്ധതിയിലൂടെ , വിദ്യാർത്ഥി കൾക്ക് ആവശ്യമായ പരിശീലനം നൽകുകന്നതിലൂടെ വിദ്യാഭ്യാസ മേഖലയിൽ കൽപ്പറ്റക്ക് വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും, ഇത്തരത്തിൽ ലക്ഷ്യബോധമുള്ള ജനപ്രതിനിധികളാണ് നാടിന് ആവശ്യമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും രക്ഷകാർത്താക്കളുമായും അദ്ദേഹം സംവദിച്ചു. പരിപാടിയുടെ ഭാഗമായി നാടൻ പാട്ട് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചിരുന്നു. അമേരിക്കൻ അറിസോണ യൂണിവേഴ്സിറ്റിയിൽ നിന്നും സ്കൊളർഷിപ്പ് ലഭിച്ച ഹർഷ പ്രദീപ്‌, അമേരിക്കയിലെ നോർവിച്ച് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച ഷിംരോൺ ആലക്കൽ, തബല നൽകിക്കൊണ്ട് അധ്യാപികയുടെ പാട്ടിന് താളമിട്ട് വൈറൽ ആയ അഭിജിത്തിനെയും , വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു യോഗത്തിൽ അഡ്വ ടി സിദ്ദിഖ് എം എൽ എ അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ഉഷാ തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ റിനീഷ് കെ കെ, എ കെ റഫീഖ്, കണിയാംബറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റയ ബിനു ജേക്കബ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ചന്ദ്രിക, ആയിഷാബി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാക്ക് കൽപ്പറ്റ, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ പി പി ആലി, മനോജ്‌ കെ വി, ബെന്നി വെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ സുനിൽകുമാർ എം സ്വാഗതവും, ബിനീഷ് കെ ആർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128907/students-and-schools-who-achieved-high-success-in-the-constituency-were-felicitated)