---
title: "കോളയാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായി കാഞ്ഞിരോളി രാഘവന്‍ മാസ്റ്റര്‍ ചുമതല ഏറ്റെടുത്തു "
english_title: "Kanjiroli Raghavan Master took charge as Kolyad Block Congress President"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128923/kanjiroli-raghavan-master-took-charge-as-kolyad-block-congress-president"
published_at: "2023-07-09T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aad33d6262d_IMG-20230709-WA0024.jpg"
keywords: []
---

# കോളയാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായി കാഞ്ഞിരോളി രാഘവന്‍ മാസ്റ്റര്‍ ചുമതല ഏറ്റെടുത്തു 

> **Lead Summary:** കോളയാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോളയാട് ബ്ലോക്ക് പ്രസിഡണ്ടായി തെരഞ്ഞെടുത്ത കാഞ്ഞിരോട് രാഘവൻ മാസ്റ്ററുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും കോൺഗ്രസ് കൺവെൻഷനും പുതുതായി കോൺഗ്രസിൽ ചേർന്നവർക്കുള്ള സ്വീകരണവും കണ്ണവം യുപി സ്കൂളിൽ നടന്നു.

## Article Content

കോളയാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോളയാട് ബ്ലോക്ക് പ്രസിഡണ്ടായി തെരഞ്ഞെടുത്ത കാഞ്ഞിരോട് രാഘവൻ മാസ്റ്ററുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും കോൺഗ്രസ് കൺവെൻഷനും പുതുതായി കോൺഗ്രസിൽ ചേർന്നവർക്കുള്ള സ്വീകരണവും കണ്ണവം യുപി സ്കൂളിൽ നടന്നു.

എംഎൽഎ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. എ കെ സുധാകരന് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സി ഭാർഗവൻ, കെസി മുഹമ്മദ് ഫൈസൽ, രാജീവൻ ഇളയവൂർ, വി പി റഷീദ്,ജയരാജ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലത, കാഞ്ഞിരോട് രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128923/kanjiroli-raghavan-master-took-charge-as-kolyad-block-congress-president)