---
title: "കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ എയർപോർട്ട് പോലീസിന്റെ പിടിയിൽ"
english_title: "A man with gold was caught by the airport police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128942/a-man-with-gold-was-caught-by-the-airport-police"
published_at: "2023-07-09T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aae2cd26860_IMG-20230709-WA0034.jpg"
keywords: []
---

# കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ എയർപോർട്ട് പോലീസിന്റെ പിടിയിൽ

> **Lead Summary:** കണ്ണൂർ : ദുബായിൽ നിന്നും എത്തിയ കോഴിക്കോട്, കുറിഞ്ഞാലിയോട്, മുയിപ്ര സ്വദേശി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി കളിപ്പാട്ടങ്ങളിൽ കടത്താൻ ശ്രമിച്ച 899.96 ഗ്രാം സ്വർണം കണ്ണൂർ എയർപോർട്ട് പോലീസ് പിടികൂടി. മനാഫ്, 36 വയസ്സ് ,പുതിയേടത്ത് വീട് എന്നയാളെ ആണ് പോലീസ് പിടികൂടിയത്.

## Article Content

കണ്ണൂർ : ദുബായിൽ നിന്നും എത്തിയ കോഴിക്കോട്, കുറിഞ്ഞാലിയോട്, മുയിപ്ര സ്വദേശി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി കളിപ്പാട്ടങ്ങളിൽ കടത്താൻ ശ്രമിച്ച 899.96 ഗ്രാം സ്വർണം കണ്ണൂർ എയർപോർട്ട് പോലീസ് പിടികൂടി. മനാഫ്, 36 വയസ്സ് ,പുതിയേടത്ത് വീട് എന്നയാളെ ആണ് പോലീസ് പിടികൂടിയത്.

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇയാളെ പോലീസ് നിരീക്ഷിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയതിൽ കളിപ്പാട്ടങ്ങളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം 5359261.8 രൂപ വില വരും.

പിന്നീട് എയർ പോർട്ട്‌ സ്റ്റേഷനിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. കണ്ണൂർ എയർ പോർട്ട്‌ പോലീസ് സ്റ്റേഷനിലെ സബ്ബ്‌ ഇൻസ്‌പെക്ടർ കെ വി പ്രശാദ് , ജി എസ് ഐ ഷബീർ, ജി എ എസ് ഐ  സന്ദീപ്, എസ് സി പി ഒ ശ്രീജിനേഷ്, സി പി ഒ ഉല്ലാസൻ എന്നിവരടങ്ങിയ പ്രത്യേക സ്‌ക്വാഡ് ആണ് സ്വർണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128942/a-man-with-gold-was-caught-by-the-airport-police)