---
title: "ബലമായി മുടി മുറിച്ചുമാറ്റി; ഉപ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തു"
english_title: "The Plus One student was raged by senior students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12895/the-plus-one-student-was-raged-by-senior-students"
published_at: "2021-11-26T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a07f10daa69_IMG-20211126-WA0011.jpg"
keywords: []
---

# ബലമായി മുടി മുറിച്ചുമാറ്റി; ഉപ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തു

> **Lead Summary:** ഉപ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് ബലമായി മുടി മുറിച്ചുമാറ്റി പ്ലസ് ടു വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയത്.

## Article Content

ഉപ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് ബലമായി മുടി മുറിച്ചുമാറ്റി പ്ലസ് ടു വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിന് സമീപത്തെ ഒരു കഫ്റ്റീരിയയിൽവെച്ചാണ് റാഗിങ് നടന്നത്. ഒരുസംഘം പ്ലസ്ടു വിദ്യാർഥികൾ ബലമായി പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാർ സംഭവമറിയുന്നത്.

അതേസമയം, റാഗിങ് നടന്നത് സ്കൂൾ കോമ്പൗണ്ടിനകത്തല്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12895/the-plus-one-student-was-raged-by-senior-students)