---
title: "സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്*"
english_title: "Heavyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/128966/heavyrain"
published_at: "2023-07-10T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab47072b449_images_-_2023-07-04T141321.022.jpeg"
keywords: []
---

# സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്*

> **Lead Summary:** **തിരുവനന്തപുരം**: ദിവസങ്ങൾ നീണ്ട പേമാരിക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: ദിവസങ്ങൾ നീണ്ട പേമാരിക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

ഒപ്പം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോര മേഖലകളിലും അതീവ ജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത മൂന്ന് ദിവസത്തെ മഴ സാധ്യതാ പ്രവചനം വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   10-07-2023 : എറണാകുളം, കണ്ണൂർ, കാസർഗോഡ്. 12-07-2023: കണ്ണൂർ, കാസർഗോഡ്. 13-07-2023 : തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/128966/heavyrain)