---
title: "ഞായറാഴ്ച്ച ട്രിപ്പ് മുടക്കിയതിൽ ജന രോഷം: ശാന്തിഗിരിയിൽ ബസ്സുകൾ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. "
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129000/kelakam"
published_at: "2023-07-10T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab8760ae9d5_IMG-20230710-WA0018.jpg"
keywords: []
---

# ഞായറാഴ്ച്ച ട്രിപ്പ് മുടക്കിയതിൽ ജന രോഷം: ശാന്തിഗിരിയിൽ ബസ്സുകൾ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. 

> **Lead Summary:** **കേളകം**: മലയോര കുടിയേറ്റ കേന്ദ്രമായ ശാന്തിഗിരി നിവാസികളുടെ ആശ്രയമായ രണ്ട് ബസ്സുകൾ ഞായറാഴ്ച്ച ട്രിപ്പ് മുടക്കിയതിനാൽ പ്രദേശവാസികൾ യാത്രാദുരിതത്തിലായി.

## Article Content

**കേളകം**: മലയോര കുടിയേറ്റ കേന്ദ്രമായ ശാന്തിഗിരി നിവാസികളുടെ ആശ്രയമായ രണ്ട് ബസ്സുകൾ ഞായറാഴ്ച്ച ട്രിപ്പ് മുടക്കിയതിനാൽ പ്രദേശവാസികൾ യാത്രാദുരിതത്തിലായി.

ഞായറാഴ്ച ബസ്സ് ട്രിപ്പ്‌ മുടക്കിയതിനെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ശാന്തിഗിരിയിൽ ബസ്സ്‌ തടഞ്ഞു പ്രതിഷേധിച്ചു. ഞായറാഴ്ച ശാന്തിഗിരി - കേളകം റൂട്ടിൽ ഓടുന്ന രണ്ട് ബസ്സകൾ ട്രിപ്പ്‌ മുടക്കി.

ഇതിന്റെ ഭാഗമായി നിരവധി യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. ഇതിന്റെ ഫലമായി തിങ്കളാഴ്ച രാവിലെ ഓടാൻ വന്ന ഗാലക്സി, മിസ്റ്റ് എന്നി ബസ്സുകൾ ശാന്തിഗിരിയിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ തടഞ്ഞു. നിരവധി നാട്ടുകാരും പങ്കാളികളായി.

തുടർന്ന് നടന്ന ചർച്ചയിൽ ബസ്സ്‌ എല്ലാ ദിവസവും ഓടിക്കൊള്ളാമെന്ന ഉറപ്പിന്റ അടിസ്ഥാനത്തിൽ ബസ്സ്‌ ഓടാൻ സമ്മതിച്ചു. യൂണിറ്റ് പ്രസിഡന്റ് ഗ്രേവിൻസ്, സെക്രട്ടറിഅനൂപ്, സി പി ഐ എം ശാന്തിഗിരി ബ്രാഞ്ച് സെക്രട്ടറി ബിനു എന്നിവർ നേതൃത്വം നൽകി.

അടക്കാത്തോട് - കേളകം റൂട്ടിലും ഞായറാഴ്ച്ച ബസ്സുകൾ ട്രിപ്പ് മുടക്കുന്നതിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129000/kelakam)