---
title: "ഭർതൃമാതാവിനെ വെട്ടിക്കൊന്നു; മരുമകൾ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129002/arrested"
published_at: "2023-07-10T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab89ea15d38_images_-_2023-07-10T100216.292.jpeg"
keywords: []
---

# ഭർതൃമാതാവിനെ വെട്ടിക്കൊന്നു; മരുമകൾ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി**: മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലെ അമ്മിണി യെയാണ് മരുമകൾ പങ്കജം വെട്ടിക്കൊന്നത്. പങ്കജത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊച്ചി**: മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലെ അമ്മിണി യെയാണ് മരുമകൾ പങ്കജം വെട്ടിക്കൊന്നത്. പങ്കജത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കൃത്യം നടത്തിയ ശേഷം പങ്കജം തൊട്ടടുത്തുള സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. ബന്ധുക്കളും അയൽക്കാരും എത്തുമ്പോഴേക്കും അമ്മിണി മരിച്ചിരുന്നു.

വയോധികയുടെ കഴുത്തിലും തലയിലുമാണ് വെട്ടേറ്റത്. മൂവാറ്റുപുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പങ്കജം വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129002/arrested)