---
title: "പേരാവൂർ സെന്റ്.ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ നവാഗതരെ സ്വാഗതം ചെയ്തു"
english_title: "Peeravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129081/peeravoor"
published_at: "2023-07-10T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abb8e787bf9_Picsart_23-07-10_13-22-27-826.jpg"
keywords: []
---

# പേരാവൂർ സെന്റ്.ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ നവാഗതരെ സ്വാഗതം ചെയ്തു

> **Lead Summary:** **പേരാവൂർ** : സെന്റ്.ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ പേരാവൂർ പ്ലസ് വൺ ക്ലാസ്സിലേക്ക് എത്തിയ നവാഗതരെ അധ്യാപകർ, പി.ടി.എ പ്രതിനിഥികൾ, സീനിയർ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അസിസ്റ്റന്റ് സ്കൂൾ മനേജർ, ഫാ. ജെറിൻ ജോസഫ് പന്തലുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : സെന്റ്.ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ പേരാവൂർ പ്ലസ് വൺ ക്ലാസ്സിലേക്ക് എത്തിയ നവാഗതരെ അധ്യാപകർ, പി.ടി.എ പ്രതിനിഥികൾ, സീനിയർ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അസിസ്റ്റന്റ് സ്കൂൾ മനേജർ, ഫാ. ജെറിൻ ജോസഫ് പന്തലുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

പാഠ്യവിഷയങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം, പാഠ്യേതര വിഷയങ്ങളിലും പുലർത്തുന്ന മികവ് വിദ്യാർത്ഥികളെ മികച്ച പൗരന്മാരായി വളരാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോളിബോൾ ടീം അണ്ടർ 19 വിഭാഗത്തിലേക്ക് സെലക്ഷൻ കിട്ടിയ പേരാവൂർ സെന്റ്.ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നിക്കോളാസ് ചാക്കോയെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ' അഭിരുചിയനുസരിച്ച് ജീവിതം ' എന്ന വിഷയത്തിൽ റിട്ടേർഡ് പ്രിൻസിപ്പാൾ ജോണി തോമസ് ക്ലാസ്സ് എടുത്തു. സീനിയർ അദ്ധ്യാപിക മഞ്ജു മരിയ, ഹൈസ്കൂൾ പ്രഥമദ്ധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ, അധ്യാപകരായ മഞ്ജുഷ കുര്യൻ, റെനി ജോസഫ്, വിദ്യാർത്ഥി പ്രതിനിഥി ആൻസന ആന്റെണി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129081/peeravoor)