---
title: "'കുട്ടികൾ പാടത്തേക്ക്' എന്ന മുദ്രാവാക്യം ഉയർത്തി പട്ടുവം മുതുകുട വയലിൽ ഞാറു നട്ടു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129085/thaliparamba"
published_at: "2023-07-10T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abbb9e0ccbc_Picsart_23-07-10_13-34-35-546.jpg"
keywords: []
---

# 'കുട്ടികൾ പാടത്തേക്ക്' എന്ന മുദ്രാവാക്യം ഉയർത്തി പട്ടുവം മുതുകുട വയലിൽ ഞാറു നട്ടു

> **Lead Summary:** **തളിപ്പറമ്പ്**: അന്യം നിന്നു പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കാൻ ബാലസംഘം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾ പാടത്തേക്ക് എന്ന മുദ്രാവാക്യം ഉയർത്തി പട്ടുവം മുതുകുട വയലിൽ ഞാറു നട്ടു.

## Article Content

**തളിപ്പറമ്പ്**: അന്യം നിന്നു പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കാൻ ബാലസംഘം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾ പാടത്തേക്ക് എന്ന മുദ്രാവാക്യം ഉയർത്തി പട്ടുവം മുതുകുട വയലിൽ ഞാറു നട്ടു.

ജൂലൈ 30 ന് നടക്കുന്ന ബാലസംഘം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. ബാലസംഘം ജില്ലാ സെക്രട്ടറി ഫിദ പ്രദീപ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അഥീന അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം കെ ശ്രീരാഗ്, ഏരിയ കൺവീനർ സി അശോക് കുമാർ, ബാലസംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോന സി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129085/thaliparamba)