---
title: "ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ധന സഹായ വിതരണം നടത്തി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129093/kannur"
published_at: "2023-07-10T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abc039964b6_Picsart_23-07-10_13-54-12-910.jpg"
keywords: []
---

# ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ധന സഹായ വിതരണം നടത്തി 

> **Lead Summary:** **കണ്ണൂര്‍**: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മാരകരോഗം കൊണ്ടും മറ്റും കഷ്ടത അനുഭവിക്കുന്നവർക്കായി ഉള്ള ധനസഹായം വിതരണം ചെയ്തു.

## Article Content

**കണ്ണൂര്‍**: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മാരകരോഗം കൊണ്ടും മറ്റും കഷ്ടത അനുഭവിക്കുന്നവർക്കായി ഉള്ള ധനസഹായം വിതരണം ചെയ്തു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

56 പേര്‍ക്കായി ആകെ 5,49,500/- രൂപയുടെ സഹായമാണ് ഇന്ന് വിതരണം ചെയ്തത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ പുതിയ ഭരണ സമിതി നിലവില്‍ വന്നതിനുശേഷം ആകെ 313 പേര്‍ക്ക് 27.50 ലക്ഷം രൂപയുടെ ധനസഹായം നല്‍കിക്കഴിഞ്ഞു.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, അഡ്വ.പി ഇന്ദിര, കൗണ്‍സിലര്‍മാരായ കെ പി അബ്ദുള്‍ റസാഖ്, ഇ ടി സാവിത്രി, കെ സുരേഷ്, സി സുനിഷ, അഡ്വ.ചിത്തിര ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129093/kannur)