---
title: "ബത്തേരിയിൽ എ .ഇ.ഒ ഓഫീസ് ഉപരോധത്തിനിടെ പോലീസുമായി ഉന്തും തള്ളും: എ.എസ്.ഐ.ക്ക് പരിക്കേറ്റു"
english_title: "Batheeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129096/batheeri"
published_at: "2023-07-10T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abc0fe0b291_Screenshot_2023-07-10-13-55-40-38_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബത്തേരിയിൽ എ .ഇ.ഒ ഓഫീസ് ഉപരോധത്തിനിടെ പോലീസുമായി ഉന്തും തള്ളും: എ.എസ്.ഐ.ക്ക് പരിക്കേറ്റു

> **Lead Summary:** **ബത്തേരി**: ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ . പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ബത്തേരി എഎസ്‌ഐ അനീഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**ബത്തേരി**: ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ . പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ബത്തേരി എഎസ്‌ഐ അനീഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എഇഒ അടക്കം ജീവനക്കാര്‍ ഓഫീസിന് പുറത്ത് ആയിരുന്നു. സമരം മുല്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.കെ.റഷീദ് ഉദ്ഘാടനം ചെയ്തു എഇഒ അടക്കം ജീവനക്കാര്‍ ഓഫീസിന് പുറത്ത് ആയിരുന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ. അസൈനാരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129096/batheeri)