---
title: "സി.എസ്. ബാബു സ്മാരക ചെസ്സ് ടൂര്‍ണമെന്റിന് കടവത്തൂരില്‍ തുടക്കമായി"
english_title: "Kadavathoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129109/kadavathoor"
published_at: "2023-07-10T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abcc2fe78ab_Screenshot_2023-07-10-14-37-57-09_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സി.എസ്. ബാബു സ്മാരക ചെസ്സ് ടൂര്‍ണമെന്റിന് കടവത്തൂരില്‍ തുടക്കമായി

> **Lead Summary:** **തലശ്ശേരി**: സി.എസ്. ബാബു സ്മാരക ചെസ്സ് ടൂര്‍ണമെന്റിന് കടവത്തൂരില്‍ തുടക്കമായി. സി. പി.ഐ.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന സി.എസ്. ബാബുവിന്റെ അഞ്ചാം ചരമ ദിനാചരണത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ തല പ്രൈസ്മണി ചെസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് എ ശൈലജ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി**: സി.എസ്. ബാബു സ്മാരക ചെസ്സ് ടൂര്‍ണമെന്റിന് കടവത്തൂരില്‍ തുടക്കമായി. സി. പി.ഐ.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന സി.എസ്. ബാബുവിന്റെ അഞ്ചാം ചരമ ദിനാചരണത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ തല പ്രൈസ്മണി ചെസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് എ ശൈലജ ഉദ്ഘാടനം ചെയ്തു.

കെ.ടി. പ്രേമന്‍ അധ്യക്ഷനായി. ജില്ലാ ചെസ് അസോസിയേഷന്‍ സെക്രട്ടറി വി.വി. ബല്‍റാം , കെ.സനില്‍ ചമ്പാട്, ഷിബു രാജ് സംസാരിച്ചു. സീനിയര്‍ , സബ്ബ് ജൂനിയര്‍വിഭാഗങ്ങളിലായി നൂറിലധികം കളിക്കാര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129109/kadavathoor)