---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,549 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു."
english_title: "Covid 19 update india nov 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12912/covid-19-update-india-nov-26"
published_at: "2021-11-26T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a08bf68bdc1_images - 2021-11-25T175552.952.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,549 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു.

> **Lead Summary:**  **ന്യുഡല്‍ഹി**: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

## Article Content

 **ന്യുഡല്‍ഹി**: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

15.7 ശതമാനം വര്‍ധനവാണ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇന്ന് രേഖപ്പെടുത്തിയത് . പുതുതായി 488 മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ മരണ സംഖ്യ 4,67,468 ആയി ഉയര്‍ന്നു . 9,868 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായതോടെ ആകെ രോഗമുക്തര്‍ 3,39,77,830 ആയി. രാജ്യത്ത്

ആകെ കോവിഡ് ബാധിതര്‍ 3,45,55,431 ആയി.

രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,10,133 ആയി കുറഞ്ഞു . 539 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത് . ആകെ രോഗമുക്തി നിരക്ക് 98.33 % ആയി .കഴിഞ്ഞ ദിവസം 5,987 ആയിരുന്നു കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.89% ആയി . പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയായി .

83,88,824 ഡോസ് വാക്‌സിനാണ് കഴിഞ്ഞ ദിവസം രാജ്യത്താകമാനം വിതരണം ചെയ്‌തത് .

രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 120.27 കോടി ( 1,20,27,03,659 ) യായി ഉയര്‍ന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12912/covid-19-update-india-nov-26)