---
title: "തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം റോഡിൽ രൂപപ്പെട്ട കുഴി നികത്തി തളിപ്പറമ്പ് നഗരസഭ ഇൻ്റർലോക്ക് ചെയ്തു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129126/thaliparamba"
published_at: "2023-07-10T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abd77b14ed3_Screenshot_2023-07-10-15-28-11-99_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം റോഡിൽ രൂപപ്പെട്ട കുഴി നികത്തി തളിപ്പറമ്പ് നഗരസഭ ഇൻ്റർലോക്ക് ചെയ്തു

> **Lead Summary:**  **തളിപ്പറമ്പ്**: ഗതാഗതം ദുഷ്ക്കരമാക്കുന്ന രീതിയിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം റോഡിൽ രൂപപ്പെട്ട കുഴി നികത്തി തളിപ്പറമ്പ് നഗരസഭ ഇൻ്റർലോക്ക് പതിക്കുന്നു. തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡിൽ ഒരു വർഷത്തോളമായി വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതമായി മാറിയ കുഴിയാണ് തളിപ്പറമ്പ് നഗരസഭ ഇടപെട്ട് ടൈൽസ് പതിക്കുന്നത്.

## Article Content

 **തളിപ്പറമ്പ്**: ഗതാഗതം ദുഷ്ക്കരമാക്കുന്ന രീതിയിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം റോഡിൽ രൂപപ്പെട്ട കുഴി നികത്തി തളിപ്പറമ്പ് നഗരസഭ ഇൻ്റർലോക്ക് പതിക്കുന്നു. തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡിൽ ഒരു വർഷത്തോളമായി വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതമായി മാറിയ കുഴിയാണ് തളിപ്പറമ്പ് നഗരസഭ ഇടപെട്ട് ടൈൽസ് പതിക്കുന്നത്.

സംസ്ഥാന പാതയിൽ വ്യാപാര ഭവന് മുന്നിൽ നിന്നും റോഡ് തുടങ്ങുന്ന ഭാഗത്ത് തന്നെയാണ് വലിയ കുഴികൾ ഉണ്ടായിരുന്നത്. കുഴി കാരണം വാഹനങ്ങൾ വേഗത കുറക്കേണ്ടി വരുന്നത് കൊണ്ട് തിരക്കേറിയ ജംങ്ഷനിൽ സ്ഥിരമായി ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്. ഇന്ത്യയിലെ തന്നെ അതി പ്രശസ്തമായ ക്ഷേത്രത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നൂറുക്കണക്കിന് ഭക്തജനങ്ങളാണ് ദിവസേന എത്തിച്ചേരുന്നത്.

മാത്രമല്ല, വെള്ളാവ്, തലോറ, മുക്കോല, കണ്ടിവാതുക്കൽ, കപാലികുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും ഉപയോഗിക്കുന്ന റോഡിൽ ഒരു വർഷത്തോളമായി ഉള്ള കുഴി മൂടി ടാർ ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129126/thaliparamba)