---
title: "പ്ലസ് വൺ പ്രവേശനോത്സവം നടത്തി"
english_title: "Plus One conducted the entrance festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129145/plus-one-conducted-the-entrance-festival"
published_at: "2023-07-10T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abe85182f84_Picsart_23-07-10_16-39-11-887.jpg"
keywords: []
---

# പ്ലസ് വൺ പ്രവേശനോത്സവം നടത്തി

> **Lead Summary:** **കേളകം**: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. പി ടി എ പ്രസിഡണ്ട് എം.പി. സജീവൻ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ ഫാ. വർഗീസ്ക വണാട്ടേൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്‌, ഹെഡ് മാസ്റ്റർ എം.വി മാത്യു,സ്റ്റാഫ് സെക്രെട്ടറി ലീപ.കെ, കെ വി ബിജു, കുമാരി അസ്ന സലാം എന്നിവർ സംസാരിച്ചു.

## Article Content

**കേളകം**: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. പി ടി എ പ്രസിഡണ്ട് എം.പി. സജീവൻ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ ഫാ. വർഗീസ്ക വണാട്ടേൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്‌, ഹെഡ് മാസ്റ്റർ എം.വി മാത്യു,സ്റ്റാഫ് സെക്രെട്ടറി ലീപ.കെ, കെ വി ബിജു, കുമാരി അസ്ന സലാം എന്നിവർ സംസാരിച്ചു.

പരിപാടിയോടനു ബന്ധിച്ച് എക്സൈസ് ഓഫീസർ സജീവൻ എം.പി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ജെസി ഐ നാഷണൽ ട്രെയിലർ മനോജ് തോമസ് മുഴുവൻ കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സ് നൽകി. ചടങ്ങിൽ എൻ എസ് എസ് കുട്ടികൾക്കുള്ള ബാഡ്ജ് വിതരണവും കുട്ടികൾക്കുള്ള മധുര വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സ്കൗട്ട്&ഗൈഡ്‌സ്, എൻ എസ് എസ് വൊളണ്ടിയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129145/plus-one-conducted-the-entrance-festival)