---
title: "ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി - അപകീർത്തികരമെങ്കിലും എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാകില്ല "
english_title: "Suprem court blocked shajan's arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129158/suprem-court-blocked-shajans-arrest"
published_at: "2023-07-10T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abed0d75e1a_thefourthonline_2023-07_47bb9976-06db-4ef9-89e2-e1a5eb3f3659_a_506079.jpg"
keywords: []
---

# ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി - അപകീർത്തികരമെങ്കിലും എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാകില്ല 

> **Lead Summary:** **ഡൽഹി** - മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരായ ഷാജന്‍ സ്‌കറിയയുടെ പരാമര്‍ശങ്ങള്‍ അപകീർത്തികരമെങ്കിലും എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് ആഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

## Article Content

**ഡൽഹി** - മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരായ ഷാജന്‍ സ്‌കറിയയുടെ പരാമര്‍ശങ്ങള്‍ അപകീർത്തികരമെങ്കിലും എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് ആഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചത്. കോടതിക്ക് മുന്നില്‍ പി വി ശ്രീനിജന്‍ എംഎല്‍എയുടെ അഭിഭാഷകന്‍ വി ഗിരി ഷാജന്‍ സ്‌കറിയയുടെ പരാമര്‍ശങ്ങള്‍ കോടതിക്ക് പരിഭാഷപ്പെടുത്തി നല്‍കി. ഷാജൻ സ്കറിയയുടെ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, എസ് സി/ എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ വകുപ്പിൽ ഉൾപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മറ്റ് കേസുകളില്‍ അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129158/suprem-court-blocked-shajans-arrest)