---
title: "സാങ്കേതിക തകരാർ; വന്ദേ ഭാരത് എക്സ്‌പ്രസ്  കണ്ണൂരിൽ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു"
english_title: "Vandebharath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129167/vandebharath"
published_at: "2023-07-10T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abfafd1af31_download_-_2023-05-02T122355.299.jpeg"
keywords: []
---

# സാങ്കേതിക തകരാർ; വന്ദേ ഭാരത് എക്സ്‌പ്രസ്  കണ്ണൂരിൽ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു

> **Lead Summary:** **കണ്ണൂർ**: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയിൽ പിടിച്ചിട്ടു. ഒരു മണിക്കൂറിലേറെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടത്.

## Article Content

**കണ്ണൂർ**: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയിൽ പിടിച്ചിട്ടു. ഒരു മണിക്കൂറിലേറെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടത്.

എഞ്ചിൻ പ്രവർത്തിക്കാത്തതാണ് ട്രെയിൻ വഴിയിൽ കുടുങ്ങാൻ കാരണമെന്നാണ് വിവരം. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും റെയിൽവെ അധികൃതർ പറഞ്ഞു.

ഒരു മണിക്കൂറിലേറെ പിടിച്ചിട്ട ട്രെയിൻ അഞ്ച് മണിയോടെയാണ് കണ്ണൂരിൽ നിന്ന് സർവീസ് പുനരാരംഭിച്ചത്. മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്.

ഇലക്ട്രിക് ഡോർ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയിൽവെ പറയുന്നത്. എന്നാൽ കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായി. എസി പ്രവർത്തിക്കാതെ വന്നതോടെയാണ് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ബുദ്ധിമുട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129167/vandebharath)