---
title: "കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു."
english_title: "A newlywed couple died in an accident between a container lorry and a bike. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129188/a-newlywed-couple-died-in-an-accident-between-a-container-lorry-and-a-bike"
published_at: "2023-07-10T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac10a32a498_AAFCSFV.jpg"
keywords: []
---

# കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു.

> **Lead Summary:** **പാലക്കാട്:** കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് പരുക്ക് ഗുരുതരമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പുതുശ്ശേരി കുരുടിക്കാട് വെച്ചാണ് അപകടം നടന്നത്. ഇരുവരെയും പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷയെ രക്ഷിക്കാനായില്ല. ജൂൺ നാലിനായിരുന്നു ഇവരുടെ വിവാഹം. കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്പ് വീട്ടിൽ കാജാ ഹുസൈൻ–ആസിയ ദമ്പതികളുടെ മകളാണ് അനീഷ. സഹോദരിമാർ: അൻഷിയ, അൻസിയ, അൻസൽന.

## Article Content

**പാലക്കാട്:** കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് പരുക്ക് ഗുരുതരമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പുതുശ്ശേരി കുരുടിക്കാട് വെച്ചാണ് അപകടം നടന്നത്. ഇരുവരെയും പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷയെ രക്ഷിക്കാനായില്ല. ജൂൺ നാലിനായിരുന്നു ഇവരുടെ വിവാഹം. കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്പ് വീട്ടിൽ കാജാ ഹുസൈൻ–ആസിയ ദമ്പതികളുടെ മകളാണ് അനീഷ. സഹോദരിമാർ: അൻഷിയ, അൻസിയ, അൻസൽന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129188/a-newlywed-couple-died-in-an-accident-between-a-container-lorry-and-a-bike)