---
title: "ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. "
english_title: "They marched and staged a dharna to the forest office. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/129193/they-marched-and-staged-a-dharna-to-the-forest-office"
published_at: "2023-07-10T19:51:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac13f1616d9_forest_office.jpg"
keywords: []
---

# ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 

> **Lead Summary:** **പനവല്ലി: **പനവല്ലിയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ഉടനടി പരിഹാരം കാണുക, കാടും നാടും വേര്‍തിരിച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ട്രഞ്ച്, ഫെന്‍സിങ്ങ് എന്നിവ നിര്‍മ്മിക്കുകയും ആവശ്യമായ ഇടങ്ങളില്‍ മെയിന്റനന്‍സ് വര്‍ക്ക് പൂര്‍ത്തിയാക്കി അവ സംരക്ഷിക്കുക, കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുക, ആവശ്യത്തിന് വാച്ചര്‍മ്മാരെ കാവല്‍ നിര്‍ത്തുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**പനവല്ലി: **പനവല്ലിയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ഉടനടി പരിഹാരം കാണുക, കാടും നാടും വേര്‍തിരിച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ട്രഞ്ച്, ഫെന്‍സിങ്ങ് എന്നിവ നിര്‍മ്മിക്കുകയും ആവശ്യമായ ഇടങ്ങളില്‍ മെയിന്റനന്‍സ് വര്‍ക്ക് പൂര്‍ത്തിയാക്കി അവ സംരക്ഷിക്കുക, കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുക, ആവശ്യത്തിന് വാച്ചര്‍മ്മാരെ കാവല്‍ നിര്‍ത്തുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സമരസമിതി ചെയര്‍മാന്‍ വരകില്‍ വിജയന്‍ അധ്യക്ഷനായിരുന്നു.വി പി ജയിംസ് സ്വാഗതം പറഞ്ഞു.സമര സമിതി കണ്‍വീനര്‍ കെ ആര്‍ ജിതിന്‍,പാറക്കല്‍ ശശി, സജി നെല്ലിക്കുന്നേല്‍,മാത്യുകുട്ടി, കെ കെ വേലായുധന്‍, രാജേന്ദ്രന്‍, കൃഷ്ണന്‍, ഗിരീഷ് നീലാംബരി, സ്മിത സാബു, സിനിജ കുന്നുവിളയില്‍, എന്നിവര്‍ സംസാരിച്ചു. നിതിന്‍ കെ സി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/129193/they-marched-and-staged-a-dharna-to-the-forest-office)